---
title: "സി.വി രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം "
english_title: "Remembering CV Raghavan Master"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163234/remembering-cv-raghavan-master"
published_at: "2023-11-18T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65586d264ca72_1_asunil.jpg"
keywords: []
---

# സി.വി രാഘവന്‍ മാസ്റ്റര്‍ അനുസ്മരണം 

> **Lead Summary:** **പേരാമ്പ്ര: **കെഎസ്‌കെടിയു മുന്‍ ഏരിയ കമ്മറ്റി അംഗം സി.വി രാഘവന്‍ മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികം കന്നാട്ടിയില്‍ സമുചിതമായി ആചരിച്ചു.

## Article Content

**പേരാമ്പ്ര: **കെഎസ്‌കെടിയു മുന്‍ ഏരിയ കമ്മറ്റി അംഗം സി.വി രാഘവന്‍ മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികം കന്നാട്ടിയില്‍ സമുചിതമായി ആചരിച്ചു.

സിപിഐഎം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും, സിഐടിയു ഏരിയ സെക്രട്ടറിയുമായ കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൊളങ്ങര അശോകന്‍ അധ്യക്ഷത വഹിച്ചു. കെഎസ്‌കെടിയു പേരാമ്പ്ര ഏരിയ കമ്മിറ്റി ട്രഷറര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കെഎസ്‌കെടിയു പാലേരി മേഖല സെക്രട്ടറി എം മുകുന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. വിശ്വന്‍, ഉണ്ണി വേങ്ങേരി, പി.എസ്. പ്രവീണ്‍, വി.കെ. സുമതി, എന്‍.പി. സത്യവതി, എം.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163234/remembering-cv-raghavan-master)