---
title: "ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സൗജന്യ പ്രമേഹ ചികില്‍സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു"
english_title: "A free diabetes treatment camp was inaugurated at EMS Cooperative Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163306/a-free-diabetes-treatment-camp-was-inaugurated-at-ems-cooperative-hospital"
published_at: "2023-11-18T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സൗജന്യ പ്രമേഹ ചികില്‍സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി അമൃതജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരാഴ്ച കാലം സൗജന്യ പ്രമേഹ ചികില്‍സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു നവം.14 മുതല്‍ 20 വരെയാണ് ക്യാമ്പ് നടക്കുക.

## Article Content

**പേരാമ്പ്ര:** ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ ലോക പ്രമേഹ ദിനത്തിന്റെ ഭാഗമായി അമൃതജീവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരാഴ്ച കാലം സൗജന്യ പ്രമേഹ ചികില്‍സ ക്യാമ്പ് ഉദ്ഘാടനം ചെയ്തു നവം.14 മുതല്‍ 20 വരെയാണ് ക്യാമ്പ് നടക്കുക.

രാവിലെ 9 മണി മുതല്‍ 1 മണി വരെ പ്രമേഹ രോഗ നിര്‍ണ്ണയം, BP ,BMI ടെസ്റ്റുകള്‍, ഡയബറ്റീഷ്യന്‍ കൗണ്‍സിലിംഗ്, ഡയബറ്റിക് ഡോക്ടര്‍ പരിശോധന തുടങ്ങിയവ സൗജന്യമായിരിക്കും. ഡോക്ടര്‍ നിര്‍ദ്ധേശിക്കുന്ന ലാബ് ടെസ്റ്റുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടം ഡോ. സി.കെ വിനോദ് നിര്‍വ്വഹിച്ചു.

ആശുപത്രി പ്രസിഡണ്ട് എ.കെ പത്മനാഭന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ സെക്രട്ടറി സി.റജി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗവും ആശുപത്രി ഡയറക്ടറുമായ സി.എം ബാബു, ഡയറക്ടര്‍മാരായ രാമചന്ദ്രന്‍ മാസ്റ്റര്‍, ടി.കെ ലോഹിതാക്ഷന്‍ ഡയബറ്റിക് വിഭാഗം ഡോക്ടര്‍മാരായ ഡോ.ബിനീഷ് ശ്രീകുമാര്‍, ഡോ. വിപിന്‍ വേങ്ങയില്‍ തുടങ്ങിയവര്‍ സംബദ്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163306/a-free-diabetes-treatment-camp-was-inaugurated-at-ems-cooperative-hospital)