---
title: "നവകേരള സദസ്സിന് ആളെ കൂട്ടാന്‍ പെന്‍ഷന്‍കാരെ പറ്റിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം"
english_title: "The government is again trying to attract pensioners to add more people to the New Kerala audience"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163329/the-government-is-again-trying-to-attract-pensioners-to-add-more-people-to-the-new-kerala-audience"
published_at: "2023-11-18T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558d7bc8d239_CRD.jpg"
keywords: []
---

# നവകേരള സദസ്സിന് ആളെ കൂട്ടാന്‍ പെന്‍ഷന്‍കാരെ പറ്റിക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം

> **Lead Summary:** **മേപ്പയ്യൂര്‍:** നാലുഗഡു പെര്‍ഷന്‍ കുടിശ്ശികയായിരിക്കെ നവകേരള സദസ്സിന് ആളെ കൂട്ടാര്‍ ഒരു ഗഡു പെന്‍ഷന്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പെന്‍ഷന്‍ കാരെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് ചാവട്ട് മേഖല വനിതാലീഗ് സംഘടിപ്പിച്ച ചുവട് സംഗമം മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ചുവട് സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍:** നാലുഗഡു പെര്‍ഷന്‍ കുടിശ്ശികയായിരിക്കെ നവകേരള സദസ്സിന് ആളെ കൂട്ടാര്‍ ഒരു ഗഡു പെന്‍ഷന്‍ നല്‍കിക്കൊണ്ട് സര്‍ക്കാര്‍ വീണ്ടും പെന്‍ഷന്‍ കാരെ പറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന് ചാവട്ട് മേഖല വനിതാലീഗ് സംഘടിപ്പിച്ച ചുവട് സംഗമം മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ ചുവട് സംഗമം ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് കെ ആയിഷ ടീച്ചര്‍ വിഷയാവതരണം നടത്തി. ഷബിന പാലാച്ചിയില്‍ അധ്യക്ഷയായി.നിയോജക മണ്ഡലം എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍, വനിത ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സറീന ഒളോറ, പി അബ്ദുള്ള, എം.പി ആഷിദ്, അന്‍സിന കുഴിച്ചാലില്‍ സംസാരിച്ചു. സി.എം സോഫിയ സ്വാഗതവും സമീറ പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163329/the-government-is-again-trying-to-attract-pensioners-to-add-more-people-to-the-new-kerala-audience)