---
title: "മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തി"
english_title: "Chief Minister, Ministers and officials including Chief Secretary toured all 140 constituencies of Kerala."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163341/chief-minister-ministers-and-officials-including-chief-secretary-toured-all-140-constituencies-of-kerala"
published_at: "2023-11-18T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558e90f953b2_Navakeralam.jpg"
keywords: []
---

# മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തി

> **Lead Summary:** **പേരാമ്പ്ര : **മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തി.

## Article Content

**പേരാമ്പ്ര : **മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥന്മാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും പര്യടനം നടത്തി.

ജനങ്ങളുടെ ക്ഷേമ കാര്യങ്ങളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന പരിപാടി പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത് ഭാവിയില്‍ അവര്‍ ഖേദിക്കേണ്ടി വരുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.ഐ.എന്‍.എല്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്തു.

കാലത്ത് എ.ടി.സി അമ്മദ് ഹാജി പതാക ഉയത്തി, ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് കെ.കെ സലാം അധ്യക്ഷത വഹിച്ചു,ഐ.എന്‍.എല്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സി.എച്ച് ഹമീദ് മാസ്റ്റര്‍, ടി.ടി കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രമേയം ഐ.എം.സി.സി ഖത്തര്‍ ചാപ്റ്റര്‍ അംഗം എം.പി മുനീര്‍ മേപ്പയ്യൂര്‍ അവതരിപ്പിച്ചു. നവകേരള യാത്ര ബഹിഷ്‌കരണം പ്രതിപക്ഷം ഖേദിക്കും ഐ.എന്‍.എല്‍ മണ്ഡലം സെക്രട്ടറി താനാരി കുഞ്ഞമ്മദ് സ്വാഗതവും എ.ടി.സി അമ്മദ് ഹാജി നന്ദിയും പറഞ്ഞു.വൈകിട്ട് നടന്ന സമാപന സമ്മേളനം ഐ.എന്‍.എല്‍ സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചാലിക്കര അധ്യക്ഷന്‍ വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അബ്ദുറഹിമാന്‍,നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ കരിയാത്തും കാവ് ചെറു വോട്ട് കുഞ്ഞി മെയ്തി പി.കെ സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.ഷാജി ഇടത്തില്‍ സ്വാഗതവും നസീര്‍ എടപ്പാറ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163341/chief-minister-ministers-and-officials-including-chief-secretary-toured-all-140-constituencies-of-kerala)