---
title: "നവകേരള സദസ്സ് നിര്‍ബന്ധിത പിരിവ് അവസാനിപ്പിക്കണം: കോണ്‍ഗ്രസ് "
english_title: "Mandatory meeting of Nawa Kerala Assembly should end: Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163345/mandatory-meeting-of-nawa-kerala-assembly-should-end-congress"
published_at: "2023-11-18T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558ed2c93ea3_000_9_APPOLA_-_9.JPG"
keywords: []
---

# നവകേരള സദസ്സ് നിര്‍ബന്ധിത പിരിവ് അവസാനിപ്പിക്കണം: കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര:** നവകേരള സദസ്സിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രംഗത്തിറക്കി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവു നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** നവകേരള സദസ്സിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രംഗത്തിറക്കി സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവു നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങളോടുള്ള ക്രൂരതയാണ് നടക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പരിപാടിക്ക് വേണ്ടി സ്വരൂപിച്ച പണത്തിന്റെ കണക്ക് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

23 ന് കോഴിക്കോട് നടക്കുന്ന ഐക്യദാര്‍ഢ്യ സദസ്സ് വിജയിപ്പിക്കുന്നതിനും മണ്ഡലത്തില്‍ നിന്ന് 300 പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ഡിസിസി സെക്രട്ടറി കെ.കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി. ഇബാഹിം അധ്യക്ഷത വഹിച്ചു.

കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, വിനോദന്‍ കല്ലൂര്‍, സത്യന്‍ കല്ലൂര്‍, സി.കെ. രാഘവന്‍ , എന്‍.എസ്. നിധീഷ് , മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. സൈറാബാനു, സന്തോഷ് കോശി, ഹരീന്ദ്രന്‍ വാഴയില്‍, രജീഷ് പാലേരി, അഷറഫ് മാളിക്കണ്ടി, കെ.എം ശ്രീനാഥ്, വി.എം. അശോകന്‍ , ഷൈലജ ചെറുവോട്ട് , ഇ.സി. മിനി, വിജയന്‍ കല്ലൂര്‍, വി.കെ. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163345/mandatory-meeting-of-nawa-kerala-assembly-should-end-congress)