---
title: "പേരാമ്പ്ര ടാക്‌സി സ്റ്റാന്റില്‍ വാഹന വില്‍പ്പന തടഞ്ഞത് കയ്യാങ്കളിയായി "
english_title: "Vehicle sales blocked at Perambra taxi stand"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16352/vehicle-sales-blocked-at-perambra-taxi-stand"
published_at: "2021-12-16T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baf9625679b_kk.jpg"
keywords: []
---

# പേരാമ്പ്ര ടാക്‌സി സ്റ്റാന്റില്‍ വാഹന വില്‍പ്പന തടഞ്ഞത് കയ്യാങ്കളിയായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ടാക്സി സ്റ്റാന്റില്‍ മറ്റ് പരിപാടികള്‍ നടത്തുന്നതിനെതിരെ പ്രതിഷേധവുമായ് ടാക്സി ഡ്രൈവര്‍മാര്‍. ഇന്നലെ ടാക്സി സ്റ്റാന്റില്‍ കാര്‍ ഡിസ്പ്ലെ വെച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളാണ് ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിലേക്ക് വഴി വെച്ചത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ടാക്സി സ്റ്റാന്റില്‍ മറ്റ് പരിപാടികള്‍ നടത്തുന്നതിനെതിരെ പ്രതിഷേധവുമായ് ടാക്സി ഡ്രൈവര്‍മാര്‍. ഇന്നലെ ടാക്സി സ്റ്റാന്റില്‍ കാര്‍ ഡിസ്പ്ലെ വെച്ചതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളാണ് ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിലേക്ക് വഴി വെച്ചത്.

പഞ്ചായത്ത് അനുമതിയോടെ ടാക്സി സ്റ്റാന്റില്‍ പേരാമ്പ്രയിലെ കാര്‍ഷോറും വാഹനങ്ങളുടെ ബുക്കിംഗിനായി കിയോസ്‌കി സ്ഥാപിച്ച് ഡിസ്പ്ലെ വെച്ചിരുന്നു. ഇവിടെ വലിയ ശബ്ദത്തില്‍ പാട്ട് വെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് ടാക്സി ഡ്രൈവര്‍മാര്‍ക്ക് അസൗകര്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍മാരും കാര്‍ഷോറും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്ന കാലത്ത് കാര്‍ ഡിസ്പ്ലെ വെക്കാന്‍ വന്നവരെ ടാക്സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. ഇത് ടാക്സി സ്റ്റാന്റില്‍ വെച്ച് രണ്ട് കൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയിലേക്കും നീങ്ങി. പേരാമ്പ്ര പൊലിസ് സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സംഘര്‍ഷമൊഴിവാക്കുകയായിരുന്നു.

ഇരു വിഭാഗമുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാട്ട് വെക്കാതെ വാഹനങ്ങളുടെ ബുക്കിംഗ് തുടരാനും ടാക്സി സ്റ്റാന്റില്‍ മറ്റ് പരിപാടികള്‍ നടത്തുന്നതിനെതിരെ ടാക്സി ഡ്രൈവര്‍മാര്‍ പഞ്ചായത്തില്‍ പരാതി നല്‍കാനും തീരുമാനമായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16352/vehicle-sales-blocked-at-perambra-taxi-stand)