---
title: "മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കെ.എം പീറ്ററിന് അനുമോദനം "
english_title: "Kudos to KM Peter for winning gold medal in Masters Athletic Championship"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163569/kudos-to-km-peter-for-winning-gold-medal-in-masters-athletic-championship"
published_at: "2023-11-19T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a4a8e8a028_1_peetter.jpg"
keywords: []
---

# മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കെ.എം പീറ്ററിന് അനുമോദനം 

> **Lead Summary:** **പേരാമ്പ്ര: **ഫിലിപ്പീന്‍സിലെ മനിലയില്‍ വെച്ച് നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കെ.എം പീറ്ററിനെ അനുമോദിച്ചു.

## Article Content

**പേരാമ്പ്ര: **ഫിലിപ്പീന്‍സിലെ മനിലയില്‍ വെച്ച് നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കെ.എം പീറ്ററിനെ അനുമോദിച്ചു.

പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം സംഘം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയിലാണ് അദ്ദേഹത്തെ ആദരിച്ചത്.

ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗം അലങ്കാര്‍ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ.എം പീറ്ററിനെ സംഘം പ്രസിഡണ്ട് രവീന്ദ്രന്‍ കേളോത്ത് ഉപഹാരം നല്‍കി ആദരിച്ചു.

ചടങ്ങില്‍ സംഘം ഡയറക്ടര്‍മാരായ കെ.കെ ബാലന്‍, കെ.കെ സുജാത, ഡോ: സനില്‍ കുമാര്‍, ബിനീഷ് വട്ടക്കണ്ടി, ചിഞ്ചു അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സംഘം സെക്രട്ടറി എം.എം സ്വര്‍ണ്ണ സ്വാഗതവും സംഘം ഡയറക്ടര്‍ ഇ.ടി രഘു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163569/kudos-to-km-peter-for-winning-gold-medal-in-masters-athletic-championship)