---
title: "എഫ്എഒഐ അക്ഷരശ്രീ പുരസ്‌കാരം രശ്മ നിഷാദിന് "
english_title: "FAOI Akshar Shri Award to Rashma Nishad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163682/faoi-akshar-shri-award-to-rashma-nishad"
published_at: "2023-11-20T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b0d6a46e80_1_puraskaram.JPG"
keywords: []
---

# എഫ്എഒഐ അക്ഷരശ്രീ പുരസ്‌കാരം രശ്മ നിഷാദിന് 

> **Lead Summary:** ** പേരാമ്പ്ര :** ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി (എഫ്എഒഐ) ഏര്‍പ്പെടുത്തി മികച്ച ബാലസാഹിത്യ കൃതിയ്ക്കുള്ള അക്ഷരശ്രീ 2023 - 24 പുരസ്‌കാരം കോഴിക്കോട് സ്വദേശിനി കവയിത്രിയും, ഗാനരചയിതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ രശ്മ നിഷാദിന് ലഭിച്ചു.

## Article Content

** പേരാമ്പ്ര :** ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെന്‍ട്രല്‍ കമ്മിറ്റി (എഫ്എഒഐ) ഏര്‍പ്പെടുത്തി മികച്ച ബാലസാഹിത്യ കൃതിയ്ക്കുള്ള അക്ഷരശ്രീ 2023 - 24 പുരസ്‌കാരം കോഴിക്കോട് സ്വദേശിനി കവയിത്രിയും, ഗാനരചയിതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ രശ്മ നിഷാദിന് ലഭിച്ചു.

കണ്ണൂര്‍ റോയല്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു രശ്മ നിഷാദിന് പുരസ്‌ക്കാര വിതരണം നടത്തി.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ രശ്മ നിരവധി ആല്‍ബങ്ങള്‍ക്കായി ഗാനങ്ങള്‍ രചിക്കുകയും കവിതാ സമാഹാരങ്ങളും പ്രണയ ഗാനങ്ങളും ക്രിസ്തീയ ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്.

'ഇന്നിന്റെ നോവ് , മത്സ്യകന്യകയും രാജകുമാരനും, മാന്ത്രികത്തെരുവ്, പെണ്ണെഴുത്തിലെ പ്രണയ നദികള്‍, പ്രണയാക്ഷരങ്ങള്‍ എന്നിവയാണ് രശ്മയുടെ പ്രധാന കൃതികള്‍.

തൂമഞ്ഞിന്‍ തുള്ളി പോലെ , കണിമലര്‍, പ്രണയ മല്‍ഹാര്‍ ഗസല്‍ വീഡിയോ ആല്‍ബം, മേടപ്പുലരി, പൊന്നോണം വന്നേ, ഗാന്ധര്‍വം, കനലെരിയുമ്പോള്‍, അകലങ്ങള്‍, ക്രിസ്തീയ ഭക്തി ഗാനം എന്റെ നാഥന്‍ എന്നിങ്ങനെ നിരവധി ആല്‍ബങ്ങള്‍ക്ക് ഗാനരചന നടത്തിയിട്ടുണ്ട്.

2019-ലെ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, ശ്രീനാരായണ ഗുരുധര്‍മ്മ സേവാസംഘത്തിന്റെ കലാ ശ്രേഷ്ഠ പുരസ്‌ക്കാരം, ശ്രീവേദവ്യാസ പുരസ്‌കാരം 2019 . 'കനലെരിയുമ്പോള്‍ ' എന്ന മലയാളം വീഡിയോ ആല്‍ബത്തിലെ കവിത രചനയ്ക്കും ആലാപനത്തിനും ജെസി ഡാനിയേല്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡ്, ഡോ. അംബേദ്കര്‍ സാഹിത്യശ്രീ നാഷണല്‍ അവാര്‍ഡ്, 2019, കലാ കൈരളി യൂത്ത് ഐക്കണ്‍ അവാര്‍ഡ് 2020,

2020ലെ ജെസി ഡാനിയേല്‍ എക്‌സലന്‍സി അവാര്‍ഡ്, 2021-ലെ കേരള കോമണ്‍ കാവ്യ ശ്രേഷ്ഠ പുരസ്‌കാരം, ജെസി ഡാനിയേല്‍ കാവ്യ ശ്രേഷ്ഠ പുരസ്‌കാരം, ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആദരം, ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം, കലാ, സാഹിത്യ, ജീവകാരുണ്യസമഗ്ര സംഭാവനയ്ക്കുള്ള സ്‌നേഹവീട് കലാ സാഹിത്യ സാംസ്‌കാരിക സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രതിഭാ പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്.

2021 ല്‍ ന്യൂസ് കേരള പത്രത്തിന്റെ സാഹിത്യ പുരസ്‌കാരം ലഭിച്ചു. നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡോ: കെ. അയ്യപ്പപ്പണിക്കര്‍ സ്മാരക പുരസ്‌കാരം 2022 ന് അര്‍ഹയായി. കാമരാജ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ കല, സാഹിത്യ സംഗീത പുരസ്‌കാരം 2022, കേരളീയം 2022 ന്റെ വനിത സാഹിത്യ രത്‌ന പുരസ്‌കാരം 2022 കൂടാതെ നിരവധി സംഘടനകളുടെ ആദരവുകളും ലഭിച്ചിട്ടുണ്ട്.

ബിസിനസ്സുകാരനായ നിഷാദാണ് ഭര്‍ത്താവ്. മക്കളായ ലക്ഷ്മി നിഷാദ്, പ്രനീല്‍ നിഷാദ് എന്നിവര്‍ ബാലുശ്ശേരി ജയ്‌റാണി എസ്എബിഎസ് പബ്ലിക്ക് സ്‌ക്കൂള്‍ വിദ്യാത്ഥികളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163682/faoi-akshar-shri-award-to-rashma-nishad)