---
title: "പേരാമ്പ്ര ജിയുപി സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം; ഏകദിന ഉപവാസ സമരം സംഘടിപ്പിച്ച് കെഎസ്‌യു "
english_title: "Neglect of Perambra GUP School must end; KSU organizes one-day fast"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16369/neglect-of-perambra-gup-school-must-end-ksu-organizes-one-day-fast"
published_at: "2021-12-16T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb0b3dec21b_0000 WATERMARK.jpg"
keywords: []
---

# പേരാമ്പ്ര ജിയുപി സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം; ഏകദിന ഉപവാസ സമരം സംഘടിപ്പിച്ച് കെഎസ്‌യു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ജിയുപി സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.നൂറ്റിപ്പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക അപ്പര്‍ പ്രൈമറി വിദ്യാലയമാണ് പേരാമ്പ്ര ജിയുപി സ്‌കൂള്‍.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ജിയുപി സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.നൂറ്റിപ്പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക അപ്പര്‍ പ്രൈമറി വിദ്യാലയമാണ് പേരാമ്പ്ര ജിയുപി സ്‌കൂള്‍.

ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാവുമ്പോഴും ആവശ്യത്തിന് ക്ലാസ്മുറികളോ സ്റ്റാഫ് റൂമോ ലാബ് സൗകാര്യങ്ങളൊ ഇല്ലാതെ വിദ്യാര്‍ത്ഥികളും അധ്യാപകരും വീര്‍പ്പുമുട്ടുമ്പോഴും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് ലോബിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ജിയുപി സ്‌കൂളിന് അവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്ത പേരാമ്പ്ര എംഎല്‍എ യുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ക്കിഫില്‍ പറഞ്ഞു. ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് മുആദ് നരിനട അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ് ജില്ലാ സെക്രട്ടറി അര്‍ജുന്‍ കാറ്റയാട്ട്, നിയോജക മണ്ഡലം ഭാരവാഹികളായ ആദില്‍ മുണ്ടിയത്ത്, എസ.് അഭിമന്യു, അര്‍ജുന്‍ ഇടത്തില്‍, അമിത്ത് മനോജ്, കെ.പി. നജീബ്, ജിത്തു വൈശാഖ്, ഹരി പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16369/neglect-of-perambra-gup-school-must-end-ksu-organizes-one-day-fast)