---
title: "ദേശാഭിമാനി കുന്നുമ്മല്‍ ഏരിയ ലേഖകന്‍ കെ. മുകുന്ദന്‍ അന്തരിച്ചു "
english_title: "deshabhimani Kunnummal Area Correspondent K. Mukundan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163692/patriotic-kunnummal-area-correspondent-k-mukundan-passed-away"
published_at: "2023-11-20T13:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b12dda3cb3_1_dhesha.JPG"
keywords: []
---

# ദേശാഭിമാനി കുന്നുമ്മല്‍ ഏരിയ ലേഖകന്‍ കെ. മുകുന്ദന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **ദേശാഭിമാനി കുന്നുമ്മല്‍ ഏരിയ ലേഖകന്‍ കെ. മുകുന്ദന്‍ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ അല്പ സമയം മുമ്പായിരുന്നു അന്ത്യം.

## Article Content

** പേരാമ്പ്ര : **ദേശാഭിമാനി കുന്നുമ്മല്‍ ഏരിയ ലേഖകന്‍ കെ. മുകുന്ദന്‍ അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ അല്പ സമയം മുമ്പായിരുന്നു അന്ത്യം.

പാരലല്‍ കോളേജുകളില്‍ ദീര്‍ഘകാലം അധ്യാപകനായ മുകുന്ദന്‍ നേരത്തെ മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം  ദേവര്‍കോവിലെ വീട്ടിലെത്തിച്ചു.

പിതാവ് : പരേതനായ ഗോപാലന്‍ നായര്‍. മാതാവ് : മാധവിയമ്മ. ഭാര്യ: സജിത (അധ്യാപിക ഐഡിയല്‍ പബ്ലിക്ക് സ്‌ക്കൂള്‍ കുറ്റ്യാടി ). മക്കള്‍: അശ്വിജ് (വിദ്യാര്‍ത്ഥി), ഉജ്ജ്വല്‍ ( പ്ലസ്ടു വിദ്യാര്‍ത്ഥി).

സഹോദരങ്ങള്‍: രവീന്ദ്രന്‍ (റിട്ട. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ), അജയന്‍ ( എഎസ്‌ഐ കേരളാ പൊലീസ്), പ്രസന്ന (റിട്ട. അധ്യാപിക കായക്കൊടി ഹൈസ്‌ക്കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163692/patriotic-kunnummal-area-correspondent-k-mukundan-passed-away)