---
title: "ദേശീയ ജൈവ കൃഷി സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ കര്‍ഷകമോര്‍ച്ച ജൈവകര്‍ഷക സദസ്സ് സംഘടിപ്പിച്ചു"
english_title: "Karshaka Morcha organized an organic farming meeting in Perambalur as part of the National Organic Agriculture Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16370/karshaka-morcha-organized-an-organic-farming-meeting-in-perambalur-as-part-of-the-national-organic-agriculture-conference"
published_at: "2021-12-16T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb0d1e19da6_kk.jpg"
keywords: []
---

# ദേശീയ ജൈവ കൃഷി സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ കര്‍ഷകമോര്‍ച്ച ജൈവകര്‍ഷക സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ഗുജറാത്തിലെ ആനന്ദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിര്‍വ്വഹിച്ച ദേശീയ ജൈവ കൃഷി സമ്മേളനത്തിന്റെ ഭാഗമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന കര്‍ഷ സമ്മേളനത്തോടനുബന്ധിച്ച് കര്‍ഷകമോര്‍ച്ച ജൈവകര്‍ഷക സദസ്സ് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **ഗുജറാത്തിലെ ആനന്ദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം നിര്‍വ്വഹിച്ച ദേശീയ ജൈവ കൃഷി സമ്മേളനത്തിന്റെ ഭാഗമായി ബിജെപി രാജ്യവ്യാപകമായി നടത്തുന്ന കര്‍ഷ സമ്മേളനത്തോടനുബന്ധിച്ച് കര്‍ഷകമോര്‍ച്ച ജൈവകര്‍ഷക സദസ്സ് സംഘടിപ്പിച്ചു.

പേരാമ്പ്ര മണ്ഡലം സമിതി നേത്യത്വത്തില്‍ പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജൈവകര്‍ഷക സദസ്സ് സംഘടിപ്പിച്ചത്. ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് കര്‍ഷക സദസ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര നടന്ന ചടങ്ങില്‍ കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പി.എം ബിനിഷ് എടവരാട് അദ്ധ്യക്ഷത വഹിച്ചു.

മികച്ച ജൈവകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ തറമല്‍ രാഗേഷ്, കെ. രാഘവന്‍, ഏ. ബാലചന്ദ്രന്‍, ജബിന്‍ ബാലകൃഷ്ണന്‍, ശ്രീജിത്ത് കല്ലോട്, ഏ. പ്രകാശന്‍, കെ.കെ സജിവന്‍, ടി.എം ഹരിദാസ്, ഇ.ടി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16370/karshaka-morcha-organized-an-organic-farming-meeting-in-perambalur-as-part-of-the-national-organic-agriculture-conference)