---
title: "തെരുവത്ത് കടവ് രാമന്‍ പുഴയുടെ സമീപം കക്കൂസ്മാലിന്യം തള്ളി"
english_title: "Kadav Raman dumped toilet waste on the street near the river"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163763/kadav-raman-dumped-toilet-waste-on-the-street-near-the-river"
published_at: "2023-11-20T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b4c94f0c28_panji.jpg"
keywords: []
---

# തെരുവത്ത് കടവ് രാമന്‍ പുഴയുടെ സമീപം കക്കൂസ്മാലിന്യം തള്ളി

> **Lead Summary:** **ഉള്ളിയേരി:** തെരുവത്ത് കടവ് രാമന്‍ പുഴയുടെ സമീപം കക്കൂസ്മാലിന്യം നിക്ഷേപിച്ച ടാങ്കര്‍ ലോറി കണ്ടെത്തി കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ യം.സി അനീഷ് അത്തോളി പോലീസില്‍ പരാതി നല്‍കി.

## Article Content

**ഉള്ളിയേരി:** തെരുവത്ത് കടവ് രാമന്‍ പുഴയുടെ സമീപം കക്കൂസ്മാലിന്യം നിക്ഷേപിച്ച ടാങ്കര്‍ ലോറി കണ്ടെത്തി കുറ്റക്കാര്‍ക്കതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനും മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ യം.സി അനീഷ് അത്തോളി പോലീസില്‍ പരാതി നല്‍കി.

തെരുവത്ത് കടവ്-കൊയക്കാട് റോഡില്‍ 19-11-23 ഞാറാഴ്ച പുലര്‍ച്ചെ കക്കൂസ് മാലിന്യം ടാങ്കറില്‍ എത്തിച്ച് കൊയക്കാട് റോഡില്‍ രാമന്‍ പുഴയുടേയും മാതാംതോടിന്റെ ഇടയിലുള്ള ആളൊഴിഞ്ഞ പ്രദേശത്ത് റോഡിനോട് ചേര്‍ന്ന് നിക്ഷേപിക്കുകയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ ഈ സ്ഥലത്തിനോട് ചേര്‍ന്ന തൊട്ടടുത്ത പറമ്പിലും മാലിന്യം നിക്ഷേപിച്ചിരുന്നു. എന്നാല്‍ പോലീസും ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് അധികാരികളും സ്ഥലം സന്ദര്‍ശിച്ചു എന്നല്ലാതെ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ല.

നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് തെരുവത്ത് കടവിലെ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഉള്ളിയേരിയിലെ പരിസര പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയാനും കുറ്റക്കാരെ കണ്ടെത്താനും ഒരു പരിധിവരെ ഇതു സഹായകരമാവും എന്നിരിക്കെ പോലീസ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നാണ് പൊതു ജന പരാതി. സമീപത്തെ CDS പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നടപ്പാക്കാത്ത പക്ഷം ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുമെന്ന് യം.സി അനീഷ്അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163763/kadav-raman-dumped-toilet-waste-on-the-street-near-the-river)