---
title: "ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്തല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു."
english_title: "New India Literacy Program Panchayat Level Organizing Committee meeting was inaugurated."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163809/new-india-literacy-program-panchayat-level-organizing-committee-meeting-was-inaugurated"
published_at: "2023-11-20T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b73b14a947_NEW_INDIA.jpg"
keywords: []
---

# ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്തല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **ചങ്ങരോത്ത് :** ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്തല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**ചങ്ങരോത്ത് :** ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പഞ്ചായത്ത്തല സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ പഞ്ചായത്ത്തല സംഘാടക സമിതി യോഗവും, ഇന്‍സ്ട്രര്‍ പരിശീലനവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍, ക്ഷേമകാര്യ സ്ഥിരം ചെയര്‍ പേഴ്‌സണ്‍ ടി.കെ ഷൈലജ, മെമ്പര്‍മാരായ കെ.വി അശോകന്‍, എന്‍.പി സത്യവതി, പി.കെ പ്രകാശിനി , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് ഇഉട ചെയര്‍പേഴ്‌സണ്‍ യു. അനിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക് സി.ഗോവിന്ദര്‍ പ്രവര്‍ത്തന വിശദീകരണം നടത്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്‍ പ്രേരക് ശ്രീമതി. മേരികുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ ഇഉട ചെയര്‍പേഴ്‌സണ്‍ ശ്രീമതി .എം.നളിനിനന്ദിയുപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163809/new-india-literacy-program-panchayat-level-organizing-committee-meeting-was-inaugurated)