ചെമ്പനോട : ചെമ്പനോട ഹൈസ്‌ക്കൂള്‍ സ്‌ക്കൂളിലെ 12 പെണ്‍കുട്ടികള്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് തങ്ങളുടെ മുടി ദാനം ചെയ്യ്തു.

കെ.സി.വൈ.എം മരുതോങ്കര മേഖലയുമായി സഹകരിച്ച് അമല ക്യാന്‍സര്‍ സെന്ററുകാര്‍ക്കാണ് മുടി നല്‍കിയത്. കരുണ ദയ, ആര്‍ദ്രത എന്നിവയാണ് മുടിദാനത്തിന് പ്രേരണ നല്‍കിയത്.
കെ.സി.വൈ.എം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം റിച്ചാര്‍ഡ് ജോണിന് മുടി കൈമാറി. പ്രധാനാധ്യാപകന്‍ ജേക്കബ് കോച്ചേരി, നല്ലപാഠം കോഡിനേറ്റര്‍ റെന്‍സി ജോര്‍ജ് മരുതോങ്കര മേഖല പ്രസിഡന്റ് അബിന്‍ ആഡ്രൂസ്, ലിന്റ്റോ തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Kesadanam Mahadanam