---
title: "ഖാദിക്കൊരു കൈത്താങ്ങ്; പേരാമ്പ്രയില്‍ ഖാദി വിപണന മേള ആരംഭിച്ചു"
english_title: "Khadi Marketing Fair in Perambara with the message of a Dedication to Khadi Freedom"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16388/khadi-marketing-fair-in-perambara-with-the-message-of-a-dedication-to-khadi-freedom"
published_at: "2021-12-16T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb1fc7c256b_kk.jpg"
keywords: []
---

# ഖാദിക്കൊരു കൈത്താങ്ങ്; പേരാമ്പ്രയില്‍ ഖാദി വിപണന മേള ആരംഭിച്ചു

> **Lead Summary:** ** പേരാമ്പ്ര: **ഖാദിക്കൊരു കൈത്താങ്ങ് സ്വാതന്ത്ര്യത്തിനൊരു സമര്‍പ്പണം എന്ന സന്ദേശവുമായി പേരാമ്പ്രയില്‍ ഖാദി വിപണന മേള സംഘടിപ്പിക്കുന്നു. ക്രിസ്തുമസ്- പുതു വത്സര ആഘോഷത്തിന്റെ ഭാഗമായ് ഇന്ന് മുതല്‍ തുടങ്ങുന്ന മേള ഡിസംബര്‍ 31 വരെയാണ് നടക്കുക. പേരാമ്പ്ര വടകര റോഡില്‍ അഗ്രി കള്‍ച്ചര്‍ സൊസൈറ്റിക്ക് സമീപമാണ് മേള ഒരുക്കിയിരിക്കുന്നത്.

## Article Content

** പേരാമ്പ്ര: **ഖാദിക്കൊരു കൈത്താങ്ങ് സ്വാതന്ത്ര്യത്തിനൊരു സമര്‍പ്പണം എന്ന സന്ദേശവുമായി പേരാമ്പ്രയില്‍ ഖാദി വിപണന മേള സംഘടിപ്പിക്കുന്നു. ക്രിസ്തുമസ്- പുതു വത്സര ആഘോഷത്തിന്റെ ഭാഗമായ് ഇന്ന് മുതല്‍ തുടങ്ങുന്ന മേള ഡിസംബര്‍ 31 വരെയാണ് നടക്കുക. പേരാമ്പ്ര വടകര റോഡില്‍ അഗ്രി കള്‍ച്ചര്‍ സൊസൈറ്റിക്ക് സമീപമാണ് മേള ഒരുക്കിയിരിക്കുന്നത്.

ഭാരതം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവും മഹാത്മാഗാന്ധി സമ്പൂര്‍ണ്ണ ഖാദിധാരിയായതിന്റെ ശതാബ്ദിയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഖാദിയുടെ മഹാത്മ്യം പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും ഖാദി പ്രസ്ഥാനം തളര്‍ച്ച കെടാതെ ശോഭ മങ്ങാതെ കെടാവിളക്കായി മുന്നോട്ടു കൊണ്ടുപോകുന്നത് ഓരോ ഭാരതീയ കര്‍ത്തവ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതിനുമായാണ് കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷന് നേതൃത്വത്തില്‍ മേള നടത്തുന്നത്.

ഖാദി ഇന്ത്യയുടെ ആത്മാവ് എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പ്രഭാഷണ പരമ്പരകള്‍ ഖാദി പ്രചാരണ വിപണന യാത്രകള്‍, ഖാദി ഉപഭോക്താക്കള്‍ക്ക് ഖാദി ഗിഫ്റ്റ് കൂപ്പണുകള്‍ നല്‍കല്‍ ഉപഭോക്ത സംഗമം എന്നീ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. ഓരോരോ 2500 രൂപയുടെ പര്‍ച്ചേസിലും 250 രൂപയുടെ കൂപ്പണ്‍ സമ്മാനവുമുണ്ട്.

ഖാദി ബെഡ്ഡ് ഷീറ്റുകള്‍, മുണ്ട്, സാരി തുടങ്ങി 200 രൂപ മുതല്‍ തുടങ്ങുന്ന വസ്ത്രങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു ഉദ്ഘാടനം ചെയ്തു. പി.കെ രാജേഷ് അധ്യക്ഷനായി.

ആദ്യത്തെ വില്‍പ്പന ബാലകൃഷ്ണന്‍ സ്വീകരിച്ചു. പ്രമുഖ ഗാന്ധിയനും വര്‍ങ്ങളായി ഖാദി വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പാലേരി പാറക്കടവിലെ ചെമ്പേരി കണാരനെ ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ബാബു ചടങ്ങില്‍ ആദരിച്ചു.

വി.പി രാജേഷ്, ശ്രീലത, അനുഷ, ജിതിന്‍, കൃഷ്ണദാസ്, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ആശംസ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വോദയ സെക്രട്ടറി കെ.വി വിജയകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പേരാമ്പ്ര ഖാദി ഭവന്‍ മാനേജര്‍ ടി.കെ സുരേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16388/khadi-marketing-fair-in-perambara-with-the-message-of-a-dedication-to-khadi-freedom)