---
title: "ജില്ലാ ബാങ്കുകളുടെ പിരിച്ചു വിടല്‍ അപകടത്തിലേക്ക് "
english_title: "Dissolution of District Banks in danger"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163937/dissolution-of-district-banks-in-danger"
published_at: "2023-11-21T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c552d37bbd_white.jpg"
keywords: []
---

# ജില്ലാ ബാങ്കുകളുടെ പിരിച്ചു വിടല്‍ അപകടത്തിലേക്ക് 

> **Lead Summary:** **വാല്യക്കോട് : ** കേരളത്തില്‍ ജില്ലാ ബാങ്കുകള്‍ പിരിച്ചു വിട്ട് രൂപീകൃതമായ കേരളബാങ്ക് നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴിലാവുന്നത് അപകടകരമാണെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

## Article Content

**വാല്യക്കോട് : ** കേരളത്തില്‍ ജില്ലാ ബാങ്കുകള്‍ പിരിച്ചു വിട്ട് രൂപീകൃതമായ കേരളബാങ്ക് നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴിലാവുന്നത് അപകടകരമാണെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ജില്ലാ ബാങ്കുകളെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരിച്ചപ്പോള്‍ കേരള ബേങ്ക് റിസര്‍വ് ബേങ്കിന്റെ പരിധിയിലാക്കി. നാഷണലൈസ്ഡ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇടപാടുകാര്‍ക്ക് ലളിതമായ വ്യവസ്ഥകളിലൂടെ സാമ്പത്തിക സഹായം ചെയ്യാനുള്ള സഹരണ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നാളെകളില്‍ മറ്റു സ്ഥാപനങ്ങളില്‍ കൂടി റിസര്‍വ് ബാങ്ക് ഇടപെടുന്ന സാഹചര്യം ഉണ്ടാകും.കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നെതെന്നും കെ മുരളിധരന്‍ അഭിപ്രായപ്പെട്ടു.

വാല്യക്കോട് കല്‍പ്പത്തൂര്‍ അഗ്രികള്‍ച്ചറിസ്റ്റിസ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താം വാര്‍ഷിക ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ മുരളിധരന്‍. മൂസ്സാ ചെരുപ്പേരി സ്വാഗതം പറഞ്ഞു. കാഡ്‌കോസ് പ്രസിഡന്റ് മുനീര്‍ എരവത്ത് അധ്യക്ഷത വഹിച്ചു.

ശാരദ പട്ടേരികണ്ടി നൊച്ചാട് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കര്‍ഷക അവാര്‍ഡ് വിതരണം ചെയ്തു. ബിന്ദു അമ്പാളി , കെ മധു കൃഷ്ണന്‍ , കെ.കെ ദിവാകരന്‍ മാസ്റ്റര്‍ ടി.കെ ലത്തീഫ് മാസ്റ്റര്‍, കെ.ടി.ബി കല്‍ത്തൂര്‍ , അനിത പി.കെ, ഇബ്രാഹിം കുനിയില്‍, പി ഷിജിന ,എ വല്‍സല സ്‌നേഹ പ്രഭ ,എന്‍.കെ ബാബു, വിശ്വനാഥന്‍ പട്ടേരി കണ്ടി, നാസര്‍ പി.കെ ഗഫൂര്‍ മണിയോത്ത് എന്നിവര്‍ ആശംസ അറിയിച്ചു. സംഘം പ്രസിഡന്റ് അഷിത പി.കെ നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163937/dissolution-of-district-banks-in-danger)