---
title: "ടൈഗര്‍ സഫാരി പാര്‍ക്ക് ഇനി പേരാമ്പ്രയില്‍  "
english_title: "Tiger Safari Park is now in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/163948/tiger-safari-park-is-now-in-perampra"
published_at: "2023-11-21T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c59c4056c6_tiger.jpg"
keywords: []
---

# ടൈഗര്‍ സഫാരി പാര്‍ക്ക് ഇനി പേരാമ്പ്രയില്‍  

> **Lead Summary:** **പേരാമ്പ്ര : ** കോഴിക്കോട് ജില്ലയില്‍ ഒരു ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുന്നത് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിനായി വനം വകുപ്പ് വിവിധയിടങ്ങളില്‍ സാധ്യതാപഠനം നടത്തി വരികയായിരുന്നു. പലസ്ഥലങ്ങളും വകുപ്പിന്റെ പരിഗണനയിലിലുണ്ടായിരുന്നെങ്കിലും അന്തിമമായി നിര്‍ദ്ദേശിക്കപ്പെട്ടത്.

## Article Content

**പേരാമ്പ്ര : ** കോഴിക്കോട് ജില്ലയില്‍ ഒരു ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുന്നത് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നതിനായി വനം വകുപ്പ് വിവിധയിടങ്ങളില്‍ സാധ്യതാപഠനം നടത്തി വരികയായിരുന്നു. പലസ്ഥലങ്ങളും വകുപ്പിന്റെ പരിഗണനയിലിലുണ്ടായിരുന്നെങ്കിലും അന്തിമമായി നിര്‍ദ്ദേശിക്കപ്പെട്ടത്.

പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ വില്ലേജിലെ , നേരത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന് പാട്ടത്തിന് നല്‍കിയിരുന്നതും , പാട്ടക്കാലാവധി അവസാനിച്ചതുമായ പേരാമ്പ്ര എസ്റ്റേറ്റിലെ 120 ഹെക്ടര്‍ സ്ഥലമാണ്.

പ്രസ്തുത പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പും ജലലഭ്യതയും സസ്യജാലങ്ങളും കണക്കിലെടുത്താണ് വനം വകുപ്പ് മേല്‍ തീരുമാനത്തിലെത്തിയത്. സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വനം ഡിവിഷനിലെ പെരുവണ്ണാമൂഴി റേഞ്ചിലെ പേരാമ്പ്ര എസ്റ്റേറ്റ് സി ഡിവിഷനിലെ 120 ഹെക്ടര്‍ ഭൂമിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

നമ്മുടെ ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴിക്കടുത്ത് ഏതാനും കിലോമീറ്ററിനുള്ളില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് ആരംഭിക്കുന്നത് ടൂറിസം മേഖലയുടെ വളര്‍ച്ചക്കും പ്രദേശത്തിന്റെ വികസനത്തിനും പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാവും. ജനപ്രതിനിധികളും ബഹുജനങ്ങളുമായി ചര്‍ച്ച ചെയ്ത് ഭാവികാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/163948/tiger-safari-park-is-now-in-perampra)