---
title: "സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ ഫിലിം അക്കാദമിയുടെ പ്രാദേശിക ചാനല്‍ വാര്‍ത്ത അവതാരകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു"
english_title: "South Indian Television Film Academy has announced the local channel news anchor award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164005/south-indian-television-film-academy-has-announced-the-local-channel-news-anchor-award"
published_at: "2023-11-21T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c863c42ed0_Award.jpg"
keywords: []
---

# സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ ഫിലിം അക്കാദമിയുടെ പ്രാദേശിക ചാനല്‍ വാര്‍ത്ത അവതാരകനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

> **Lead Summary:** **കൊയിലാണ്ടി :** സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ ഫിലിം അക്കാദമിയുടെ 2023 യിലെ ഏറ്റവും മികച്ച സോഷ്യല്‍ മീഡിയ പ്രാദേശിക ചാനല്‍ വാര്‍ത്ത അവതാരകനുള്ള അവാര്‍ഡ് മലബാര്‍ ചാനല്‍ കൊയിലാണ്ടിയുടെ രഞ്ജിത് നിഹാര ഏറ്റുവാങ്ങി.

## Article Content

**കൊയിലാണ്ടി :** സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ ഫിലിം അക്കാദമിയുടെ 2023 യിലെ ഏറ്റവും മികച്ച സോഷ്യല്‍ മീഡിയ പ്രാദേശിക ചാനല്‍ വാര്‍ത്ത അവതാരകനുള്ള അവാര്‍ഡ് മലബാര്‍ ചാനല്‍ കൊയിലാണ്ടിയുടെ രഞ്ജിത് നിഹാര ഏറ്റുവാങ്ങി.

തിരുവനന്തപുരം ഭരതകലാ മ്യൂസിക്ക് ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന അവാര്‍ഡ് ചടങ്ങില്‍ മലയാള സിനിമയിലെ പ്രിയതാരം സുധീര്‍ കരമനയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

ഈ വര്‍ഷം തന്നെ അസ്മ അസോസിയേഷന്‍ ഓഫ് ഷോര്‍ട്ട് മൂവി മേക്കേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ കണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ആന്‍ഡ് ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മികച്ച ഓണ്‍ലൈന്‍ ന്യൂസ് സ്റ്റോറിക്കുള്ള അവാര്‍ഡും.തെക്കന്‍ സ്റ്റാര്‍ ഡ്രാമ ആന്‍ഡ് ഫിലിം സൊസൈറ്റി തിരുവനന്തപുരം ഷോര്‍ട്ട് ഫിലിം ആന്‍ഡ് മ്യൂസിക് അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164005/south-indian-television-film-academy-has-announced-the-local-channel-news-anchor-award)