---
title: "നവകേരള സദസ്സ്: മെഗാതിരുവാതിരയുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് "
english_title: "New Kerala Audience: Perampra Gram Panchayat with Megathiruvathira"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164067/new-kerala-audience-perampra-gram-panchayat-with-megathiruvathira"
published_at: "2023-11-21T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cc3e9be295_000_9_APPOLA_-_9.JPG"
keywords: []
---

# നവകേരള സദസ്സ്: മെഗാതിരുവാതിരയുമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **പേരാമ്പ്ര: **നവകേരള സദസിനെ വരവേൽക്കാൻ പേരാമ്പ്രയിൽ മെഗാ തിരുവാതിര അരങ്ങേറി.പേരാമ്പ്ര ഗ്രാമ പഞ്ചായത്തും സി ഡി എസും ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **നവകേരള സദസിനെ വരവേൽക്കാൻ പേരാമ്പ്രയിൽ മെഗാ തിരുവാതിര അരങ്ങേറി.പേരാമ്പ്ര ഗ്രാമ പഞ്ചായത്തും സി ഡി എസും ചേർന്നാണ് മെഗാ തിരുവാതിര അവതരിപ്പിച്ചത്.

ദാറുന്നുജം കോളെജ് ഗ്രൗണ്ടിൽ നടന്ന മെഗാ തിരുവാതിരയിൽ അങ്ങൂറിൽപരം അംഗനമാർ ചുവട് വെച്ചു.

ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ശോഭിക സതീഷ്, അർച്ചന എന്നിവർ ചേർന്നാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. ഓരോ വാർഡുകളിലുള്ളവർക്കായ് പ്രത്യകം പരിശീലനം നൽകുകയായിരുന്നു.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മെഗാ തിരുവാതിരയിൽ ഭാഗവാക്കായി ക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

 പഞ്ചായത്ത് വെെസ് പ്രസിഡന്റ് കെ എം റീന അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ എം ജിജി സ്വാ​ഗതം പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ജനപ്രതിനിധികൾ, മുൻ എംഎൽഎമാരായ എ കെ പത്മനാഭൻ, കെ കുഞ്ഞമ്മദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ്, ടൂറിസം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ് കെ സജീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കാണികൾക്ക് നവ്യാനുഭവമായി മാറി മെഗാ തിരുവാതിര. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164067/new-kerala-audience-perampra-gram-panchayat-with-megathiruvathira)