---
title: "കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം: യു.ഡി.എഫ് "
english_title: "Govt should withdraw from K Rail project: UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16412/govt-should-withdraw-from-k-rail-project-udf"
published_at: "2021-12-16T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb4925457ed_WATER MERK  NEW.JPG"
keywords: []
---

# കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം: യു.ഡി.എഫ് 

> **Lead Summary:** **മേപ്പയ്യൂര്‍:** ആവാസ വ്യവസ്ഥയ്ക്ക് പ്രയാസമുണ്ടാവുകയും, ജനസാന്ദ്രത കൂടിയ തീരദേശത്തെ ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ദുരിത പൂര്‍ണ്ണമാകുകയും ചെയ്യുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി.

## Article Content

**മേപ്പയ്യൂര്‍:** ആവാസ വ്യവസ്ഥയ്ക്ക് പ്രയാസമുണ്ടാവുകയും, ജനസാന്ദ്രത കൂടിയ തീരദേശത്തെ ജനങ്ങളുടെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ദുരിത പൂര്‍ണ്ണമാകുകയും ചെയ്യുന്ന കെ റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് യു.ഡി.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി.

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാന്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18 ന് ശനിയാഴ്ച നടത്തുന്ന കലക്ട്രേറ്റ് ധര്‍ണ്ണ വിജയിപ്പിക്കാന്‍ മേപ്പയ്യൂര്‍ പഞ്ചായത്തിലെ 20 ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ തീരുമാനിച്ചു.

ഇ അശോകന്‍ അദ്ധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, പൂക്കോട്ട് ബാബുരാജ്, എം.കെ അബ്ദുറഹിമാന്‍, സി.പി നാരായണന്‍, എം.എം അഷറഫ്, ആന്തേരി ഗോപാലകൃഷ്ണന്‍, അന്‍വര്‍ കുന്നങ്ങാത്ത്, ശ്രീനിലയം വിജയന്‍, അഷീദ നടുക്കാട്ടില്‍, സറീന ഒളോറാ, റാബിയ എടത്തുക്കണ്ടി, സി.എം ബാബു, കെ.എം കുഞ്ഞമ്മത് മദനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16412/govt-should-withdraw-from-k-rail-project-udf)