---
title: "ഗവ ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രി ആക്കി മാറ്റണം"
english_title: "Govt Ayurveda Dispensary should be converted into a hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16414/govt-ayurveda-dispensary-should-be-converted-into-a-hospital"
published_at: "2021-12-16T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb52877853d_WATER MERK  NEW.JPG"
keywords: []
---

# ഗവ ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രി ആക്കി മാറ്റണം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയില്‍ നിലവിലുള്ള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രി ആക്കി മാറ്റണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയില്‍ നിലവിലുള്ള ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി ആശുപത്രി ആക്കി മാറ്റണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പേരാമ്പ്ര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

പേരാമ്പ്ര റീജിയണല്‍ കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വഹിച്ചു. എഎംഎഐ പേരാമ്പ്ര ഏരിയ പ്രസിഡന്റ് ഡോ. അനര്‍ഘ വി ബാലന്‍ അധ്യക്ഷനായി.

ചടങ്ങില്‍ കെഎഎസ് പരീക്ഷയില്‍ ഒന്‍പതാം റാങ്ക് കരസ്ഥമാക്കിയ ഡോ. അപര്‍ണ വില്‍സനെ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.കെ.വിപിന്‍ദാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ജി എസ് സുഗേഷ്‌കുമാര്‍, വനിതാ കമ്മി കണ്‍വീനര്‍ ഡോ.എസ് യു സിലു, ഏരിയ സെക്രട്ടറി ഡോ. സുബിന്‍ നാഗത്ത്, ഡോ.അപര്‍ണ വില്‍സന്‍, ഡോ.എം.എ ഷീന, ഡോ. എം പ്രിയങ്ക, ഡോ.കിഷോര്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.

ഏരിയ പ്രസിഡന്റ് ആയി ഡോ.അനര്‍ഘ വി ബാലനെയും സെക്രട്ടറിയായി ഡോ. സുബിന്‍ നാഗത്ത്‌നെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16414/govt-ayurveda-dispensary-should-be-converted-into-a-hospital)