---
title: "പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ആവാസ് ലിസ്റ്റ് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം നടന്നു "
english_title: "The first installment was distributed to the Awas List beneficiaries in the Perambra block"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16417/the-first-installment-was-distributed-to-the-awas-list-beneficiaries-in-the-perambra-block"
published_at: "2021-12-16T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb595e3c23f_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ആവാസ് ലിസ്റ്റ് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം നടന്നു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആവാസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 106 വീടിന്റെ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആവാസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 106 വീടിന്റെ ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് എന്‍.പി ബാബു നിര്‍വ്വഹിച്ചു.

പട്ടികജാതി-പട്ടിക വഗ്ഗം - ജനറല്‍ - മൈനോറിറ്റി മേഖലകളിലെ വിഭാഗങ്ങളിലെ 1237 ഗുണഭോക്തക്കളിലെ 106 പേര്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം വീട് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അദ്ധ്യക്ഷയായി. ബിഡിഒ പി.വി. ബേബി, ബ്ലോക്ക് വികസന സമിതി അദ്ധ്യക്ഷന്‍ കെ.സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങമായ ഗിരിജ ശശി, പി.ടി അഷറഫ്, പ്രഭാശങ്കര്‍, കെ.കെ ലിസി, ജോയിന്റ് ബി.ഡി.ഒ.മാരായ അജിത്ത്കുമാര്‍, ബേബി ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.കെ രജിത സ്വാഗതം പറഞ്ഞു. പ്ലാന്‍ ക്ലര്‍ക്ക് സജീഷ് ചടങ്ങിന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16417/the-first-installment-was-distributed-to-the-awas-list-beneficiaries-in-the-perambra-block)