---
title: "ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടക സമിതി യോഗം ഉദ്ഘാടനം"
english_title: "New India Literacy Program Organizing Committee meeting inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164274/new-india-literacy-program-organizing-committee-meeting-inaugurated"
published_at: "2023-11-22T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ddb3a5d569_1_new.jpg"
keywords: []
---

# ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടക സമിതി യോഗം ഉദ്ഘാടനം

> **Lead Summary:** ** ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഭാഗമായി പതിന്നൊന്നാം വാര്‍ഡ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടത സമിതി യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

** ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഭാഗമായി പതിന്നൊന്നാം വാര്‍ഡ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടത സമിതി യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. കൂടലോട്ട് മദ്രസ്സ പരിസരത്ത് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് റിസോഴ്‌സ് പേഴ്‌സണ്‍ സാം ഫിലിപ്പ്, നോഡല്‍ പ്രേരക് സി. ഗോവിന്ദന്‍, പഞ്ചായത്ത് പ്രേരക് മേരി കുര്യാക്കോസ്, വാര്‍ഡ് കണ്‍വീനര്‍ സി.കെ. സരിത്ത് എന്നിവര്‍ സംസാരിച്ചു.

2023 ന് നടക്കുന്ന മികവുത്സവ പരീക്ഷാ പ്രവര്‍ത്തനം വാര്‍ഡിലെ എല്ലാ പഠിതാക്കളെയും പങ്കെടുപ്പിക്കാന്‍ ആവശ്യമായ ചര്‍ച്ചകളും, തിരുമാനങ്ങളുമെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164274/new-india-literacy-program-organizing-committee-meeting-inaugurated)