---
title: "മലേറിയ മൈക്രോസ്‌കോപ്പി എകദിന പരിശീലനം "
english_title: "One day training on Malaria Microscopy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164285/one-day-training-on-malaria-microscopy"
published_at: "2023-11-22T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655de578ea467_1_lab.jpg"
keywords: []
---

# മലേറിയ മൈക്രോസ്‌കോപ്പി എകദിന പരിശീലനം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പ്രൈവറ്റ് ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കുള്ള മലേറിയ മൈക്രോ സ്‌കോപ്പി എകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പ്രൈവറ്റ് ലാബ് ടെക്‌നീഷ്യന്‍മാര്‍ക്കുള്ള മലേറിയ മൈക്രോ സ്‌കോപ്പി എകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസ്സര്‍ ഡോ: കെ. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡോ: സി.കെ. വിനോദ്, പിആര്‍ഒ സിനില, ഹെല്‍ത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി ലാബ് ടെക്‌നീഷ്യന്‍ ജോഷിമാ സബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസെടുത്തു.

സൂപ്പര്‍വൈസര്‍ പി.വി മനോജ്കുമാര്‍ സ്വാഗതവും ലാബ് ടെക്‌നീഷ്യന്‍ കെ.പി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164285/one-day-training-on-malaria-microscopy)