---
title: "പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "An announcement procession was organized in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164360/an-announcement-procession-was-organized-in-perampra"
published_at: "2023-11-22T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e2a8638d79_nava_keralam.jpg"
keywords: []
---

# പേരാമ്പ്രയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര :** നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര മണ്ഡലത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. നവംബര്‍ 24ന് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര :** നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര മണ്ഡലത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. നവംബര്‍ 24ന് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന് സമീപത്ത് നിന്ന് ആരംഭിച്ച വിളംബര ജാഥ പേരാമ്പ്ര ചെമ്പ്ര റോഡില്‍ സമാപിച്ചു. മുത്തുക്കുടകള്‍, വാദ്യ മേളം, വര്‍ണ്ണക്കൊടികള്‍, ബലൂണുകള്‍ എന്നിവ ആകര്‍ഷമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ ടീച്ചര്‍, സ്ഥിരം സമിതി അംഗങ്ങളായ കെ സജീവന്‍, ശശികുമാര്‍ പേരാമ്പ്ര, പി.കെ രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ അജിത, കെ.കെ ലിസി, സി സനാതനന്‍ബാബു, പ്രഭാവതി, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.കു

ടുംബശ്രി, ആശ വര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, റീസോഴ്‌സ് പേഴ്‌സണ്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിളംബര ജാഥയോട് അനുബന്ധിച്ച് സി.കെ.ജി.എം ഗവ. കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ്മോബുംഅരങ്ങേറി.വിവിധ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164360/an-announcement-procession-was-organized-in-perampra)