---
title: "പുരാവസ്തു പ്രദര്‍ശനം കൗതുകമായി"
english_title: "The archaeological exhibition was fascinating"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164370/the-archaeological-exhibition-was-fascinating"
published_at: "2023-11-22T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e2ef27e512_puravasthu.jpg"
keywords: []
---

# പുരാവസ്തു പ്രദര്‍ശനം കൗതുകമായി

> **Lead Summary:** **പേരാമ്പ്ര : **വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയമുയര്‍ത്തി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ തുടക്കം കുറിച്ച മുഹബ്ബത്ത് കീ ബസാറില്‍ നടന്ന പുരാവസ്തു പ്രദര്‍ശനം കൗതുകമായി.വിദ്യാര്‍ഥികളിലും നാട്ടുകാരിലും വിജ്ഞാനവും കൗതുകവും പകര്‍ന്നു.

## Article Content

**പേരാമ്പ്ര : **വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയമുയര്‍ത്തി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ തുടക്കം കുറിച്ച മുഹബ്ബത്ത് കീ ബസാറില്‍ നടന്ന പുരാവസ്തു പ്രദര്‍ശനം കൗതുകമായി.വിദ്യാര്‍ഥികളിലും നാട്ടുകാരിലും വിജ്ഞാനവും കൗതുകവും പകര്‍ന്നു.

കഴിഞ്ഞ തലമുറകളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി കൗതുക വസ്തുക്കള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. പ്രമുഖ പുരാവസ്തു ശേഖരണ വിദഗ്ധന്‍ ഷബീര്‍ കേളോത്തിന്റെ ശേഖരത്തില്‍ ഉള്ള വസ്തുക്കളായിരുന്നു പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്.

ലോകത്തിലെ ഏറ്റവും ചെറുതെന്ന് കരുതപ്പെടുന്ന ഖുര്‍ആന്‍, വിവിധ കാലഘട്ടങ്ങളിലെ അളവ് തൂക്ക ഉപകരണങ്ങള്‍, റേഡിയോ, ഗ്രാമഫോണ്‍, ആമാടപ്പെട്ടി, സ്വര്‍ണപ്പട്ടി, വിവിധ ഭരണികള്‍, അടക്കമുള്ള പുരാവസ്തുക്കള്‍ കാണാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിച്ചേര്‍ന്നു. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഒരുക്കിയ പ്രദര്‍ശനത്തിന് സി.കെ ഹാഫിസ് , ആര്‍.എം നിഷാദ്, നജീബ് അരീക്കല്‍, യാസര്‍ കക്കാട്,സഈദ് അയനിക്കല്‍,ഷക്കീര്‍ എരത്ത് മുക്ക്, നിയാസ് കക്കാട്, ശംസുദ്ധീന്‍ മരുതേരി, ഷബീര്‍ ചാലില്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164370/the-archaeological-exhibition-was-fascinating)