---
title: "പുറ്റംപൊയിലില്‍ കുന്നിടിക്കല്‍ വ്യാപകം"
english_title: "Hill-cracking is rampant in Putampoil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164377/hill-cracking-is-rampant-in-putampoil"
published_at: "2023-11-22T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e348d3bc00_kori.jpg"
keywords: []
---

# പുറ്റംപൊയിലില്‍ കുന്നിടിക്കല്‍ വ്യാപകം

> **Lead Summary:** **പേരാമ്പ്ര :** പുറ്റംപൊയിലില്‍ കുന്നിടിക്കല്‍ വ്യാപകം. വീട്ടിലേക്ക് പോകാനുള്ള വഴി തടസ്സപ്പെട്ടു. ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.

## Article Content

**പേരാമ്പ്ര :** പുറ്റംപൊയിലില്‍ കുന്നിടിക്കല്‍ വ്യാപകം. വീട്ടിലേക്ക് പോകാനുള്ള വഴി തടസ്സപ്പെട്ടു. ജനങ്ങള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.

പുറ്റംപൊയില്‍ അങ്ങാടിയില്‍ തന്നെയുള്ള മൊട്ടക്കുന്നാണ് 50സെന്റ് പൂര്‍ണമായി ഇടിച്ച് മണ്ണെടുക്കുന്നത്. മണ്ണ് താഴെയുള്ള ഭാഗങ്ങളില്‍ നികത്തുകയും ചെയ്യുന്നു. സംഭവം തുടങ്ങിയിട്ട് ആഴ്ചകള്‍ ആയെങ്കിലും നടന്നു പോകാനുള്ള വഴി തടസ്സപ്പെട്ടപ്പോഴാണു ജനങ്ങള്‍ പരാതിയുമായി എത്തിയത്.

ഇടിക്കുന്ന സ്ഥലത്തിന് മുകളിലായി പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് മുകളിലേക്ക് പോകാന്‍ മറ്റ് വഴിയില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ പരാതി പ്രകാരം പേരാമ്പ്ര പൊലീസ് മണ്ണിടിക്കാന്‍ ഉപയോഗിച്ച ജെ.സി.ബി പിടിച്ചെടുത്തു. നാട്ടുകാര്‍ വില്ലേജ് അധികാരികള്‍ക്ക്പരാതിനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164377/hill-cracking-is-rampant-in-putampoil)