---
title: "ടൈഗര്‍ സഫാരി പാര്‍ക്ക് ആശയ കുഴപ്പത്തില്‍"
english_title: "Tiger Safari Park concept in chaos"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164383/tiger-safari-park-concept-in-chaos"
published_at: "2023-11-22T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e3940a0a48_tiger.jpg"
keywords: []
---

# ടൈഗര്‍ സഫാരി പാര്‍ക്ക് ആശയ കുഴപ്പത്തില്‍

> **Lead Summary:** **പേരാമ്പ്ര :** മുതുകാട് പേരാമ്പ്ര എസ്റ്റേറ്റ് ഭൂമിയില്‍ സ്ഥാപിക്കാന്‍ പോകുന്ന ടൈഗര്‍ സഫാരി പാര്‍ക്ക് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ നടത്തുന്നതില്‍ എച്ച്.എം.എസിന് വിരോധമില്ല.

## Article Content

**പേരാമ്പ്ര :** മുതുകാട് പേരാമ്പ്ര എസ്റ്റേറ്റ് ഭൂമിയില്‍ സ്ഥാപിക്കാന്‍ പോകുന്ന ടൈഗര്‍ സഫാരി പാര്‍ക്ക് ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവാത്ത വിധത്തില്‍ നടത്തുന്നതില്‍ എച്ച്.എം.എസിന് വിരോധമില്ല.

തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ഈ എസ്റ്റേറ്റിന്റെ തുടക്കകാലത്ത് എണ്ണൂറോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 300 ല്‍ താഴെ തൊഴിലാളികളാണ് ഇവിടെ ഉള്ളത് .

പ്രധാന വരുമാന മാര്‍ഗമായ റബ്ബര്‍, കശുമാവ് മരങ്ങളെ വന്യമൃഗങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ എസ്റ്റേറ്റില്‍ ടൈഗര്‍ സഫാരി പാര്‍ക്കിനു വേണ്ടി 120 ഹെക്ടര്‍ കൂടി നഷ്ടപ്പെടുമ്പോള്‍ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വളരെ ഗൗരവമായി കാണേണ്ടതുണ്ട്.സഫാരി പാര്‍ക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഈ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കു കൂടി ലഭ്യമാവണം.

സഫാരി പാര്‍ക്കിലെ വിദഗ്ധ ജോലികള്‍ ഒഴികെയുള്ളവരെ നിയമിക്കുമ്പോള്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണം.കൂടാതെ സഫാരി പാര്‍ക്ക് സ്ഥാപിക്കുന്നതുമൂലം തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണം. സുരക്ഷാ കാര്യങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും പേരാമ്പ്ര എസ്റ്റേറ്റ് ലേബര്‍ സെന്റര്‍ യൂണിറ്റ് യോഗം അധികൃതരോടാവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.ജി.രാമനാരായണന്‍ അധ്യക്ഷത വഹിച്ചു. വിജു ചെറുവത്തൂര്‍, കെ.പിഷ ശ്രീജിത്ത്, സി.കെ.സുരേഷ്, സിന്ധു മൈക്കിള്‍, ഭാസ്‌ക്കരന്‍ എരവട്ടൂര്‍ , എ.സി. സുഭാഷ്, ബിജു ദേവസ്യ എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164383/tiger-safari-park-concept-in-chaos)