---
title: "കാര്‍ഡിയാക്ക് അനസ്തേഷ്യോളജിസ്റ്റ് ഒഴിവ് "
english_title: "Cardiac Anesthesiologist Vacancy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164444/cardiac-anesthesiologist-vacancy"
published_at: "2023-11-23T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ee7f70d71b_1_kk.jpg"
keywords: []
---

# കാര്‍ഡിയാക്ക് അനസ്തേഷ്യോളജിസ്റ്റ് ഒഴിവ് 

> **Lead Summary:** **പേരാമ്പ്ര: **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് കാര്‍ഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

**പേരാമ്പ്ര: **കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് കാര്‍ഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത : ഡി.എം.കാര്‍ഡിയാക്ക് അനസ്‌തേഷ്യ അല്ലെങ്കില്‍ പി.ഡി.സി.സി കാര്‍ഡിയാക്ക് അനസ്‌തേഷ്യാ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ കാര്‍ഡിയാക്ക് അനസ്‌തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 29 ന് ഉച്ചയ്ക്ക് 12 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164444/cardiac-anesthesiologist-vacancy)