---
title: "ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് & സയന്‍സ് (ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്) പേരാമ്പ്ര പരിസ്ഥിതി സൗഹൃദ കാമ്പസ് പ്രഖ്യാപനം "
english_title: "Dignity College of Arts & Science (Darunujum College of Arts & Science) Perampra Eco Friendly Campus Announcement Dignity College of Arts & Science (Darunujum College of Arts & Science) Perampra Eco Friendly Campus Announcement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164600/dignity-college-of-arts-science-darunujum-college-of-arts-science-perampra-eco-friendly-campus-announcement-dignity-college-of-arts-science-darunujum-college-of-arts-science-perampra-eco-friendly-campus-announcement"
published_at: "2023-11-23T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f6992d2b74_000_7_CHEMMANUR.JPG"
keywords: []
---

# ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് & സയന്‍സ് (ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്) പേരാമ്പ്ര പരിസ്ഥിതി സൗഹൃദ കാമ്പസ് പ്രഖ്യാപനം 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് & സയന്‍സ് (ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്) നവംബര്‍ 25ന് പരിസ്ഥിതി സൗഹൃദ കാമ്പസ് പ്രഖ്യാപനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് കെ. മുരളിധരന്‍ എം.പിയാണ് പ്രഖ്യാപനം നടത്തുക.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് & സയന്‍സ് (ദാറുന്നുജൂം കോളജ് ഓഫ് ആര്‍ട്‌സ് & സയന്‍സ്) നവംബര്‍ 25ന് പരിസ്ഥിതി സൗഹൃദ കാമ്പസ് പ്രഖ്യാപനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിക്ക് കെ. മുരളിധരന്‍ എം.പിയാണ് പ്രഖ്യാപനം നടത്തുക.

പ്രശസ്ത കവിയും അധ്യാപകനുമായ വീരാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഡിഗ്‌നിറ്റി കോളജിലെ നാച്വര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെടിപ്പാര്‍ന്നതും ഹരിതാഭവുമായ കാമ്പസ് എന്ന സ്വപ്നം അങ്ങനെ യാഥാര്‍ത്ഥ്യമാവുകയാണ്.

കാമ്പസില്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേകം പ്ലാന്റ് സജ്ജമാക്കിയത് ഇതിന്റെ ഭാഗമായാണ്. ക്ലാസുമുറികളിലും മൈതാനത്തും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും വിത്ത് ശേഖരണാര്‍ത്ഥം സീഡ് ബോക്സുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഔഷധ സസ്യത്തോട്ടം സമാരംഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ വിവിധ പരിപാടികളുടെ തുടര്‍ച്ചയായി ക്യാമ്പസിനകത്ത് വിവിധ ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു.

കൂടാതെ അയല്‍പക്ക വീടുകളില്‍ വൃക്ഷത്തൈ വിതരണം, റോഡരികില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, പച്ചത്തുരുത്ത് സന്ദര്‍ശനങ്ങള്‍, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പരിസ്ഥിതി അവബോധ റാലികള്‍, ഡോക്യുമെന്ററി നിര്‍മ്മാണം, ഡിജിറ്റല്‍ മാഗസിന്‍, പരിസ്ഥിതി ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

വാര്‍ത്ത സമ്മേളനത്തില്‍ കോളെജ് പ്രിന്‍സിപ്പാള്‍ എം. മുഹമ്മദ് അസ്ലാം, സൂപ്രണ്ട് പി.ടി. ഇബ്രാഹിം, പിടിഎ സെക്രട്ടറി എം.പി. മുഹമ്മദ് കുട്ടി, നാച്വര്‍ ക്ലബ്ബ് കോ ഓഡിനേറ്റര്‍ പ്രജില എടവന എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164600/dignity-college-of-arts-science-darunujum-college-of-arts-science-perampra-eco-friendly-campus-announcement-dignity-college-of-arts-science-darunujum-college-of-arts-science-perampra-eco-friendly-campus-announcement)