---
title: "യുവജനശാക്തീകരണത്തിന് ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജനകമ്മീഷന്‍ "
english_title: "Youth Commission with short film competition for youth empowerment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164612/youth-commission-with-short-film-competition-for-youth-empowerment"
published_at: "2023-11-23T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f721d17aaa_000_7_CHEMMANUR.JPG"
keywords: []
---

# യുവജനശാക്തീകരണത്തിന് ഷോര്‍ട്ട്ഫിലിം മത്സരവുമായി യുവജനകമ്മീഷന്‍ 

> **Lead Summary:** യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

## Article Content

യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു.

യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്നതും യുവതലമുറയ്ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണര്‍ത്തുന്നതുമായ ഷോര്‍ട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.

ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000/- , 15000/-, 10000/- രൂപ സമ്മാന തുകയായി ലഭിക്കും. ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം 10 മിനിറ്റില്‍ കവിയരുത്.

മത്സര വിഭാഗത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിം പെന്‍ഡ്രൈവിലാക്കി സംവിധായകന്റെ പൂര്‍ണ്ണ മേല്‍വിലാസം സഹിതം 2023 ഡിസംബര്‍ 20 ന് മുന്‍പ് വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാവുന്നതാണ്. ഫോണ്‍ : 0471-2308630

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164612/youth-commission-with-short-film-competition-for-youth-empowerment)