---
title: "എന്‍ഡിഎ പേരാമ്പ്ര ഏരിയാ കമ്മിറ്റി ജന പഞ്ചായത്ത് പൊതു സമ്മേളനം സംഘടിപ്പിച്ചു"
english_title: "NDA Perambra Area Committee organized Jana Panchayath public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164699/nda-perambra-area-committee-organized-jana-panchayath-public-meeting"
published_at: "2023-11-24T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560330b0551c_1_nda.jpg"
keywords: []
---

# എന്‍ഡിഎ പേരാമ്പ്ര ഏരിയാ കമ്മിറ്റി ജന പഞ്ചായത്ത് പൊതു സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര : **എന്‍ഡിഎ പേരാമ്പ്ര ഏരിയാ കമ്മിറ്റി ജന പഞ്ചായത്ത് പൊതു സമ്മേളനം സംഘടിപ്പിച്ചു. നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരാമ്പ്രയില്‍ ജന പഞ്ചായത്ത് സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര : **എന്‍ഡിഎ പേരാമ്പ്ര ഏരിയാ കമ്മിറ്റി ജന പഞ്ചായത്ത് പൊതു സമ്മേളനം സംഘടിപ്പിച്ചു. നരേന്ദ്ര മോഡി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേരാമ്പ്രയില്‍ ജന പഞ്ചായത്ത് സംഘടിപ്പിച്ചത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്  വി.വി രാജന്‍ പരിപാടി ഉദ്ഘാനം ചെയ്തു. കേരളത്തില്‍ ദിനംപ്രതി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും ഉല്ലാസയാത്ര നടത്തുകയാണെന്ന് അദേഹം പറഞ്ഞു.

പെന്‍ഷന്‍ കിട്ടാതെ വയോജനങ്ങള്‍ പിച്ച ചട്ടിയെടുക്കുന്ന നാടായി കേരളം മാറുമ്പോള്‍ കേന്ദ്രം വിഹിതം വകമാറ്റി ചിലവാക്കി കേന്ദ്ര സര്‍ക്കാറിനെ കുറ്റപെടുത്തി രക്ഷപെടാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം മോഹനന്‍, സന്തോഷ് കാളിയത്ത്, തറമല്‍ രാഗേഷ്, നവനിത് കൃഷ്ണന്‍, കെ.കെ സജീവന്‍, എന്‍.കെ വത്സന്‍, പി ഗിരീഷ് കുമാര്‍, ഡി.കെ മനു, ടി.എം ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164699/nda-perambra-area-committee-organized-jana-panchayath-public-meeting)