---
title: "നവകേരള സദസ്സ്; പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി "
english_title: "New Kerala audience; Preparations are complete in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164735/new-kerala-audience-preparations-are-complete-in-perambra"
published_at: "2023-11-24T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65604bca8b29a_1_nk.jpg"
keywords: []
---

# നവകേരള സദസ്സ്; പേരാമ്പ്രയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമക്ഷം എത്തുന്ന നവകേരള സദസ് ഇന്ന് 3 മണിക്ക് പേരാമ്പ്രയില്‍. പേരാമ്പ്രക്കാര്‍ കാത്തിരിക്കുകയാണ്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നവകേരളസദസ്സിനായി വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഹൈസ്‌കൂള്‍ റോഡിലുളള പാര്‍ക്കിംഗ് ഗ്രൗണ്ട് 1 ലും 2ലും മറ്റു ചെറു വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് 3-ല്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ഉച്ചയ്ക്ക് 1.30 മണി വരെ മാത്രമേ നവകേരള സദസ്സിലേക്ക് വരുന്ന പൊതു സ്വകാര്യ വാഹനങ്ങള്‍ക്ക് പേരാമ്പ ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164735/new-kerala-audience-preparations-are-complete-in-perambra)