---
title: "പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ജനങ്ങള്‍ ഒഴുകി തുടങ്ങി "
english_title: "People started pouring into the Perambra Higher Secondary School grounds"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164748/people-started-pouring-into-the-perambra-higher-secondary-school-grounds"
published_at: "2023-11-24T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65605478bf733_1_aft.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ജനങ്ങള്‍ ഒഴുകി തുടങ്ങി 

> **Lead Summary:** **പേരാമ്പ്ര: ** പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ ജനങ്ങള്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകി തുടങ്ങി.

## Article Content

**പേരാമ്പ്ര: ** പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ ജനങ്ങള്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകി തുടങ്ങി.

11 മണിയായപ്പോഴെക്കും വിവിധ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തിത്തുടങ്ങി.  നിവേദനം നല്‍കാന്‍ 20 കൗണ്ടറുകളാണ് ഒരുക്കിയത് അവിടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മണ്ഡലത്തിലെ, ഓരോ ബൂത്തില്‍ നിന്നും ഒരോ ബസ് സദസിലേക്ക് ആളുകളുമായി എത്തുന്നുണ്ട്.

പേരാമ്പ്ര പട്ടണത്തില്‍ നിന്ന് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലേക്ക് സൗജന്യ ഓട്ടോ റിക്ഷ സര്‍വ്വീസ് നടത്തുന്നുണ്ട്. 50 ല്‍ പരം ഓട്ടോ റിക്ഷകള്‍ ഇത്തരത്തില്‍ സദസിലേക്ക് ആളുകളെ എത്തിക്കാന്‍ സൗജന്യ സര്‍വീസ് നടത്തുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164748/people-started-pouring-into-the-perambra-higher-secondary-school-grounds)