---
title: "നവകേരള സദസ്സ്; മുഖ്യമന്ത്രി പിണറായി വിജയന്‍ പേരാമ്പ്രയില്‍"
english_title: "New Kerala audience; Chief Minister Pinarayi Vijayan at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164763/new-kerala-audience-chief-minister-pinarayi-vijayan-at-perambra"
published_at: "2023-11-24T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65605df4e9f56_1_akg.jpg"
keywords: []
---

# നവകേരള സദസ്സ്; മുഖ്യമന്ത്രി പിണറായി വിജയന്‍ പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിലേക്ക് അല്‍പ്പ സമയത്തിനുള്ളില്‍ മുഖ്യമന്ത്രി എത്തിച്ചേരും.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിലേക്ക് അല്‍പ്പ സമയത്തിനുള്ളില്‍ മുഖ്യമന്ത്രി എത്തിച്ചേരും.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വരവേല്‍ക്കാന്‍ ഒരുകൂട്ടം ജനപ്രവാഹമാണ് ഗ്രൗണ്ടില്‍ എത്തിയിരിക്കുന്നത്. പേരാമ്പ്ര മണ്ഡലതല നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ ജനങ്ങള്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഒഴുകി തുടങ്ങി.

11 മണിയായപ്പോഴെക്കും വിവിധ സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തിത്തുടങ്ങി. നിവേദനം നല്‍കാന്‍ 20 കൗണ്ടറുകളാണ് ഒരുക്കിയത് അവിടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

മണ്ഡലത്തിലെ, ഓരോ ബൂത്തില്‍ നിന്നും ഒരോ ബസ് സദസിലേക്ക് ആളുകളുമായി എത്തുന്നുണ്ട്. പേരാമ്പ്ര പട്ടണത്തില്‍ നിന്ന് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലേക്ക് സൗജന്യ ഓട്ടോ റിക്ഷ സര്‍വ്വീസ് നടത്തുന്നുണ്ട്.

50 ല്‍ പരം ഓട്ടോ റിക്ഷകള്‍ ഇത്തരത്തില്‍ സദസിലേക്ക് ആളുകളെ എത്തിക്കാന്‍ സൗജന്യ സര്‍വീസ് നടത്തുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നവകേരള സദസില്‍ 12 മണി മുതല്‍ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാല്‍, സിന്ധു പേരാമ്പ്ര എന്നിവരുടെ ഗാനാമൃത്, വായ്പാട്ട് സംഘം പേരാമ്പ്രയുടെ നാടന്‍ പാട്ടുകള്‍, പ്രശസ്ത വാദ്യ കലാകാരന്‍ കാഞ്ഞിലശ്ശേരി വിനോദ് കുമാറും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം തുടങ്ങിയ വേദിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

അല്പ സമയത്തിനകം ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സദസില്‍ എത്തിച്ചേരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164763/new-kerala-audience-chief-minister-pinarayi-vijayan-at-perambra)