---
title: "കലാകിരീടം നേടിയ വാല്യക്കോട് എയുപി സ്‌കൂള്‍ വിജയഭേരി നടത്തി"
english_title: "Valiacode AUP School kalakireedam crown once again"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164781/valiacode-aup-school-kalakireedam-crown-once-again"
published_at: "2023-11-24T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65607fbd45a1b_1_avali3.jpg"
keywords: []
---

# കലാകിരീടം നേടിയ വാല്യക്കോട് എയുപി സ്‌കൂള്‍ വിജയഭേരി നടത്തി

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര ഉപജില്ലാ കലാമേളയില്‍ യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സംസ്‌ക്യതോത്സവത്തില്‍ മൂന്നാം സ്ഥാനവും നേടി വാല്യക്കോട് എയുപി സ്‌കൂള്‍ കലാകിരീടം കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര ഉപജില്ലാ കലാമേളയില്‍ യുപി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും സംസ്‌ക്യതോത്സവത്തില്‍ മൂന്നാം സ്ഥാനവും നേടി വാല്യക്കോട് എയുപി സ്‌കൂള്‍ കലാകിരീടം കരസ്ഥമാക്കി.

ഇതിന്റെ ഭാഗമായി സ്‌കൂളിലെ ബാന്റ്  മേളത്തിന്റെ അകമ്പടിയില്‍ വിജയികളെ ആനയിച്ച് വിജയഭേരി നടത്തി. റാലിയില്‍ സ്‌കൗട്ട്, ഗൈഡ്, ജെആര്‍സി, കബ്ബ്, ബുള്‍ബുള്‍, സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അണിനിരന്നു.

മത്സരിച്ച 16 ഇനങ്ങളില്‍ 8 ലും ഒന്നാം സ്ഥാനം നേടുകയും ബാക്കിയുള്ള മത്സരങ്ങളില്‍ എല്ലാം എ ഗ്രേഡും നേടാന്‍ കഴിഞ്ഞു.

ഉപജില്ലാ കലാമേളയുടെ സമാപന സമ്മേളനത്തില്‍ വെച്ച് പേരാമ്പ്ര എഇഒ ബിനോയ് കുമാര്‍ ഓവറോള്‍ ട്രോഫി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. മുന്‍വര്‍ഷങ്ങളിലും വാല്യക്കോട് എയുപി ഓവറോള്‍ കരസ്ഥമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164781/valiacode-aup-school-kalakireedam-crown-once-again)