---
title: "മുഖ്യമന്ത്രിയും മന്ത്രിമാരും പേരാമ്പ്രയില്‍ എത്തി"
english_title: "The Chief Minister and Ministers reached Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164813/the-chief-minister-and-ministers-reached-perambra"
published_at: "2023-11-24T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656095c645add_1_aethi.jpg"
keywords: []
---

# മുഖ്യമന്ത്രിയും മന്ത്രിമാരും പേരാമ്പ്രയില്‍ എത്തി

> **Lead Summary:** ** പേരാമ്പ്ര :** മുഖ്യമന്ത്രിയും മന്ത്രിമാരും പേരാമ്പ്രയില്‍ എത്തി. 3.15 ഓടെ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ജെ. ചിഞ്ചു റാണി, എം.വി. രാജേഷ് എന്നിവര്‍ വേദിയിലെത്തിയിരുന്നു.

## Article Content

** പേരാമ്പ്ര :** മുഖ്യമന്ത്രിയും മന്ത്രിമാരും പേരാമ്പ്രയില്‍ എത്തി. 3.15 ഓടെ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ജെ. ചിഞ്ചു റാണി, എം.വി. രാജേഷ് എന്നിവര്‍ വേദിയിലെത്തിയിരുന്നു.

4.10 ഓടെയാണ് മുഖ്യമന്ത്രിയും 17 മന്ത്രിമാരും നവകേരള സദസ്സ് വേദിയില്‍ എത്തിയത്. പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്.

തടിച്ചു കൂടിയ പതിനായിരങ്ങള്‍ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യത്തോടെയും വരവേറ്റു. മന്ത്രിസഭയുടെ ഒന്നിച്ചുള്ള വരവ് മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു സദസ്സിലെ ജനങ്ങള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164813/the-chief-minister-and-ministers-reached-perambra)