---
title: "എ.വി ഹാജി പൊളിറ്റിക്കല്‍ സ്‌കൂളിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു"
english_title: "AV Haji inaugurated the welcoming group of the Political School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16489/av-haji-inaugurated-the-welcoming-group-of-the-political-school"
published_at: "2021-12-17T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc2817acd3c_kk.jpg"
keywords: []
---

# എ.വി ഹാജി പൊളിറ്റിക്കല്‍ സ്‌കൂളിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** **തുറയൂര്‍: **തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എ.വി ഹാജി പൊളിറ്റിക്കല്‍ സ്‌കൂളിന്റെ സ്വാഗതസംഘം രൂപീകരിച്ച് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.

## Article Content

**തുറയൂര്‍: **തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എ.വി ഹാജി പൊളിറ്റിക്കല്‍ സ്‌കൂളിന്റെ സ്വാഗതസംഘം രൂപീകരിച്ച് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.

പുതിയ കാലഘട്ടത്തില്‍ യുവാക്കള്‍ക്കു മുസ്ലിം ലീഗ് രാഷ്ട്രീയം കൃത്യമായി പഠിക്കാനും ധാര്‍മികത വളര്‍ത്തിയെടുക്കാനും സാധിക്കുന്ന തരത്തിലാണ് പദ്ധതി ആവഷ്‌കരിച്ചത്. ടി.പി അബ്ദുല്‍ അസീസ് അധ്യക്ഷനായി.

ആര്‍.കെ. മുനീര്‍, എ.വി. അബ്ദുള്ള, പി.കെ അബ്ദുള്ള, മഠത്തില്‍ അബ്ദുറഹിമാന്‍, സി. ഹനീഫ, എം.എം. അഷ്റഫ്, എന്‍.കെ. അബ്ദുള്ള, കട്ടിലേരി പോക്കര്‍, ഹാജി റിയാസ് സലാം, മുനീര്‍ കുളങ്ങര, സി.എ നൗഷാദ്, വി.പി. അസ്സൈനാര്‍, കോവുമ്മല്‍ മുഹമ്മദ് അലി, സി.കെ. അസീസ്, മാണികോത്ത് അസ്സയ്‌നര്‍, പി.കെ. ഇസ്സുദ്ധീന്‍, പടന്നയില്‍ മുഹമ്മദ് അലി,

ഒ.എം റസാക്ക്, പി.വി മുഹമ്മദ്, യു.സി ശംസുദ്ധീന്‍, ടി. അബ്ദുറഹ്മാന്‍, കുറ്റിയില്‍ റസാക്ക്, ശ്രീ കല, കെ.പി. പൊടിയാടി നസീര്‍, എം.പി മൊയ്ദീന്‍, എം.എം. അസ്ലം, പി.എം. പുഷ്‌കര്‍, പി. ആയിഷ. എം.എം. സുബൈദ, പി.കെ. ഹാജിറാ പാട്ടത്തില്‍, എസ്.ടി.യു. റസാക്ക്, മുഹ്‌സിന്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

ജനുവരി 5,6,7,8,9 ദിവസങ്ങളില്‍ പയ്യോളി അങ്ങാടിയില്‍ വെച്ച് നടക്കുന്ന പൊതു പരിപാടിയില്‍ പൊളിറ്റിക്കല്‍ സ്‌കൂളിന്റെ ഉദ്ഘാടനവും പുസ്തക മേളയും, സംസ്‌കാരിക പരിപാടി, യുവജന സംഗമം, വിദ്യാര്‍ത്ഥി സംഗമം സമാപന സമ്മേളനവും നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16489/av-haji-inaugurated-the-welcoming-group-of-the-political-school)