---
title: "നവകേരള സദസ്സ്: തെഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ കൂട്ട അവധി എടുത്തു, പ്രതിഷേധവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തൊഴിലാളികള്‍ "
english_title: "Navakerala audience: Tezhilakuram project Metumar took collective leave, workers of Cheruvannur panchayat protested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/164920/navakerala-audience-tezhilakuram-project-metumar-took-collective-leave-workers-of-cheruvannur-panchayat-protested"
published_at: "2023-11-24T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560e7e3214c3_000_7_CHEMMANUR.JPG"
keywords: []
---

# നവകേരള സദസ്സ്: തെഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ കൂട്ട അവധി എടുത്തു, പ്രതിഷേധവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തൊഴിലാളികള്‍ 

> **Lead Summary:** **പേരാമ്പ്ര:** നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തെഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ കൂട്ട അവധി എടുത്തത് തെഴിലാളികള്‍ക്ക് പ്രയാസമായെന്ന് പരാതി. യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലായിരുന്നു സംഭവം.

## Article Content

**പേരാമ്പ്ര:** നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ തെഴിലുറപ്പ് പദ്ധതി മേറ്റുമാര്‍ കൂട്ട അവധി എടുത്തത് തെഴിലാളികള്‍ക്ക് പ്രയാസമായെന്ന് പരാതി. യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂര്‍ പഞ്ചായത്തിലായിരുന്നു സംഭവം.

നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ തെഴിലുറപ്പിന് അവധി നല്‍കാനുള്ള പഞ്ചായത്തുകളുടെ തീരുമാനത്തില്‍ വന്‍ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് യുഡിഎഫ് ഭരിക്കുന്ന ചെറുവണ്ണൂരില്‍ 80 ല്‍ പരം മേറ്റുമാര്‍ കൂട്ട അവധി എടുത്തത്.

രാവിലെ തെഴിലാളികള്‍ ജോലിക്ക് എത്തിയപ്പോള്‍ ഒപ്പിടാന്‍ മസ്റ്റ്റോളും ഫോട്ടോ എടുക്കാന്‍ സംവിധാനവും ഇല്ലാതായതോടെയാണ് ആകെ പ്രതിഷേധത്തിന് കാരണമായത്.

സംഭവം തെഴിലാളികളും നാട്ടുകാരും പഞ്ചായത്തിലും ബ്ലോക്കിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടരിയുടെ നേത്യത്വത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് സംവിധാനം ഒരുക്കുകയായിരുന്നു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിന്നും നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാതിരുന്നതിലും സംവിധാനം ഒരുക്കാത്തതിലും സിപിഎംന് അതൃപ്തി ഉണ്ടായിരുന്നെന്നും അതിനുള്ള പണിയായാണ് മേറ്റുമാരെ അവധി എടുപ്പിച്ചതെന്നും യുഡിഎഫ് ആരോപിച്ചു.

മേറ്റുമാര്‍ കൂട്ടത്തോടെ അവധി എടുക്കുന്നത് അറിഞ്ഞില്ലെന്നും തെഴിലാളികളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് തെഴില്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ കഴിഞ്ഞെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടരി അറിയിച്ചു.

സിപിഎം ജനങ്ങളില്‍നിന്ന് അകന്നു, പരിഭ്രാന്തരായ നേതാക്കള്‍ തൊഴിലാളികളെ ദ്രോഹിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ഐ എന്‍ ടി യു സി ജില്ല പ്രസിഡന്റ് കെ. രാജീവന്‍ പറഞ്ഞു.

സാദാരണക്കാര്‍ക്കും, തെഴിലാളികള്‍ക്കും എതിരായ സര്‍ക്കാര്‍ നയങ്ങളെ തുടര്‍ന്നു ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സിപിഎം നവകേരള സദസ്സിന് ജനപങ്കാളിത്തം ഉണ്ടാകില്ല എന്ന ഭയപ്പാടില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ആശ, അങ്കണവാടി തൊഴിലാളികള്‍ എന്നിവരെ ഭീഷണിപ്പെടുത്തി നവകേരള സദസ്സിന് പോകാന്‍ നിര്‍ബന്ധി ക്കുന്നു.

സ്വന്തം മുഖ്യമന്ത്രി വരുന്ന പരിപാടിക്കുപോലും ജനപങ്കാളിത്തം ഉറപ്പു വരുത്താന്‍ കഴിയാത്ത നിലയില്‍ സിപിഎം ജനങ്ങളില്‍നിന്ന് അകന്നുപോയിരിക്കുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/164920/navakerala-audience-tezhilakuram-project-metumar-took-collective-leave-workers-of-cheruvannur-panchayat-protested)