---
title: "മുബൈ ഭീകരാക്രമണത്തിന് 15 വയസ്സ് "
english_title: "15 years since the Mumbai terror attack"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165044/15-years-since-the-mumbai-terror-attack"
published_at: "2023-11-25T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561b0ff62a0a_1_veeran.jpg"
keywords: []
---

# മുബൈ ഭീകരാക്രമണത്തിന് 15 വയസ്സ് 

> **Lead Summary:** **പേരാമ്പ്ര: **മുംബൈ ഭീകരാക്രമണത്തിന് നാളെ 15 വയസ്സ് തികയുകയാണ്. വീര മൃത്യു വരിച്ച ധീര യോദ്ധാക്കള്‍ക്ക് അനുസ്മരണം സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **മുംബൈ ഭീകരാക്രമണത്തിന് നാളെ 15 വയസ്സ് തികയുകയാണ്. വീര മൃത്യു വരിച്ച ധീര യോദ്ധാക്കള്‍ക്ക് അനുസ്മരണം സംഘടിപ്പിക്കുന്നു.

ഈ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ഭീകരതക്ക് എതിരെ സമാധാന സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ (താമരശ്ശേരി, കുറ്റ്യാടി, പേരാമ്പ്ര, ചെറുകുളം, കൊയിലാണ്ടി, വടകര, കോഴിക്കോട് മെഡിക്കല്‍ കോളേജ്) പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കുകയും ചെയ്യുന്നു.

അന്നേ ദിവസം വൈകുന്നേരം 05:30 ന് മുകളില്‍ പറഞ്ഞ കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് വീരമൃത്യുവരിച്ച ജവാന്മാരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പുഷ്പാഞ്ജലി അര്‍പ്പിക്കാനും ദീപം തെളിയിക്കാനും എല്ലാ നാട്ടുകാരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്ന് കാലിക്കറ്റ് ഡിഫെന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയര്‍ പ്രതിനിധികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165044/15-years-since-the-mumbai-terror-attack)