---
title: "പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് ആന്റ്  സയന്‍സ്; പരിസ്ഥിതി സൗഹൃദ കാമ്പസായി പ്രഖ്യാപിച്ചു "
english_title: "Perambra Dignity College of Arts and Science; It has been declared as an environment friendly campus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165058/perambra-dignity-college-of-arts-and-science-it-has-been-declared-as-an-environment-friendly-campus"
published_at: "2023-11-25T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561bda32db5b_1_murali.jpg"
keywords: []
---

# പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് ആന്റ്  സയന്‍സ്; പരിസ്ഥിതി സൗഹൃദ കാമ്പസായി പ്രഖ്യാപിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ഇനി പരിസ്ഥിതി സൗഹൃദ കാമ്പസ്. ഡിഗ്‌നിറ്റി കോളജിലെ നാച്വര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ഇനി പരിസ്ഥിതി സൗഹൃദ കാമ്പസ്. ഡിഗ്‌നിറ്റി കോളജിലെ നാച്വര്‍ ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇതോടെ വെടിപ്പാര്‍ന്നതും ഹരിതാഭവുമായ കാമ്പസ് എന്ന സ്വപ്നം അങ്ങനെ യാഥാര്‍ത്ഥ്യമാവുകയാണ്. കാമ്പസില്‍ ഖരമാലിന്യം സംസ്‌കരിക്കാന്‍ പ്രത്യേകം പ്ലാന്റ് സജ്ജമാക്കി, ക്ലാസുമുറികളിലും മൈതാനത്തും വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുകയും വിത്ത് ശേഖരണാര്‍ത്ഥം സീഡ് ബോക്സുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഔഷധ സസ്യത്തോട്ടം ആരംഭിച്ചു. കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനാവശ്യമായ വിവിധ പരിപാടികളുടെ തുടര്‍ച്ചയായി ക്യാമ്പസിനകത്ത് വിവിധ ബോര്‍ഡുകളും സ്ഥാപിച്ചു.

കൂടാതെ അയല്‍പക്ക വീടുകളില്‍ വൃക്ഷത്തൈ വിതരണം, റോഡരികില്‍ തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, പച്ചത്തുരുത്ത് സന്ദര്‍ശനങ്ങള്‍, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പരിസ്ഥിതി അവബോധ റാലികള്‍, ഡോക്യുമെന്ററി നിര്‍മ്മാണം, ഡിജിറ്റല്‍ മാഗസിന്‍, പരിസ്ഥിതി ക്യാമ്പുകള്‍, പ്രഭാഷണങ്ങള്‍, വിവിധ മത്സരങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളും ഇതിന്റെ ഭാഗമകയി ഇവിടെ നടക്കും.

കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.പി പരിസ്ഥിതി സൗഹൃദ കാമ്പസ് പ്രഖ്യാപനം നടത്തി. കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എം. മുഹമ്മദ് അസ്ലാം അധ്യക്ഷത വഹിച്ചു.

ഓസോണ്‍ ദിനത്തില്‍ നാച്വര്‍ ക്ലബ്ബ് നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാന വിതരണം നടത്തി. പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ. വീരാന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തി.

കോളെജ് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്  പി.കെ. ഇബ്രാഹിം, കോളെജ് മാനേജ്മെന്റ്  കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുള്‍ അസീസ്, സൂപ്രണ്ട് പി.ടി. ഇബ്രാഹിം, കോളെജ് മാനേജ്മെന്റ്  കമ്മിറ്റി ട്രഷറര്‍ അബ്ദുള്‍ സലാം, പിടിഎ സെക്രട്ടറി എം.പി. മുഹമ്മദ് കുട്ടി, സ്റ്റാഫ് സെക്രട്ടറി സി.കെ. റഷീദ്, കോളെജ് യൂണിയന്‍ നിയുക്ത ചെയര്‍മാന്‍ എം.പി. മുഹമ്മദ് സുഹൈല്‍, ഫാക്കല്‍റ്റി കെ.കെ. ജിവിന, സ്റ്റാഫ് അഡൈ്വസര്‍ ടി.എം. അജ്നാസ് എന്നിവര്‍ സംസാരിച്ചു.

നാച്വര്‍ ക്ലബ്ബ് കോ ഓഡിനേറ്റര്‍ പ്രജില എടവന സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റുഡന്റ്സ് കണ്‍വീനര്‍ മുഹമ്മദ് ഷാമില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165058/perambra-dignity-college-of-arts-and-science-it-has-been-declared-as-an-environment-friendly-campus)