---
title: "ഡിസിസി സെക്രട്ടറിയെ സസ്പന്റ് ചെയ്തു"
english_title: "DCC Secretary suspended"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165100/dcc-secretary-suspended"
published_at: "2023-11-25T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561f84102e90_suspension.jpg"
keywords: []
---

# ഡിസിസി സെക്രട്ടറിയെ സസ്പന്റ് ചെയ്തു

> **Lead Summary:** **പേരാമ്പ്ര :** കോണ്‍ഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ രാജന്‍ മരുതേരിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സസ്പന്റ് ചെയ്തു.

## Article Content

**പേരാമ്പ്ര :** കോണ്‍ഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ രാജന്‍ മരുതേരിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ സസ്പന്റ് ചെയ്തു.

സസ്പന്റ് ചെയ്തതായ അറിയിപ്പ് രാജന്‍ മരുതേരി, ഡിസിസി പ്രസിഡന്റ് അഡ്വ. കെ  പ്രവീണ്‍ കുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറി എ തുളസി എന്നിവര്‍ക്ക് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അയച്ചു നല്‍കി.

വോട്ടര്‍ പട്ടിക പരിശോധന യോഗത്തില്‍ മറ്റൊരു ഡിസിസി ജനറല്‍ സ്രെകട്ടറിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി കെപിസിസി ക്ക് പരാതി ലഭിച്ചിരുന്നു. പരാതി അന്വേഷിച്ച കെപിസിസി ജനറല്‍ സെക്രട്ടറി എ തുളസി പരാതി അംഗീകരിക്കുകയും അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165100/dcc-secretary-suspended)