---
title: "കുറ്റവിചാരണ സദസ്സിന്റെ പേരാമ്പ്ര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു"
english_title: "The Perambra Constituency Organizing Committee of the Criminal Investigation Board has been formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165107/the-perambra-constituency-organizing-committee-of-the-criminal-investigation-board-has-been-formed"
published_at: "2023-11-25T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562010283acb_UDF.jpg"
keywords: []
---

# കുറ്റവിചാരണ സദസ്സിന്റെ പേരാമ്പ്ര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഡിസംബറില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പേരാമ്പ്ര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര:** സംസ്ഥാന സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഡിസംബറില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പേരാമ്പ്ര നിയോജക മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു.

പേരാമ്പ്ര ടൗണ്‍ ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ കെ മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സ് ഗുണ്ടാ സദസ്സ് ആയി മാറിയെന്നും ഇടതു സര്‍ക്കാരിന്റെ അന്ത്യത്തിലേക്കുള്ള യാത്രയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

\സര്‍ക്കാര്‍ പരിപാടിയാണെന്ന് പറഞ്ഞ് നടത്തുന്ന നവ കേരള സദസ്സ് ഇടതുമുന്നണിയുടെ രാഷ്ട്രീയ സമ്മേളനമായി മാറിയിരിക്കുകയാണന്നും പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണന്നും അദ്ദേഹം പറഞ്ഞു. പല പഞ്ചായത്തുകളും നവകേരള സദസ്സിന് പണം നല്‍കേണ്ടെന്ന് തീരുമാനിച്ചപ്പോള്‍ സെക്രട്ടറിമാര്‍ പണം കൊടുത്തത് പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണ്.

പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവ് അനുസരിക്കേണ്ട ജോലി മാത്രമാണ് സെക്രട്ടറിക്കുള്ളത്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ ഈ സെക്രട്ടറിമാര്‍ അഴിയെണ്ണേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ടി.കെ ഇബ്രാഹിം അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സത്യന്‍ കടിയങ്ങാട്, സി.പി.എ അസീസ്, വി.സി ചാണ്ടി, മുനീര്‍ എരവത്ത്, പി.എം ജോര്‍ജ്, ആര്‍.കെ മുനീര്‍, കെ.കെ വിനോദന്‍, ടി.കെ.എ ലത്തീഫ്, രാജീവ് തോമസ്, എം.കെ.സി കുട്ട്യാലി, പി വാസു, ഇ.വി രാമചന്ദ്രന്‍, ഇ അശോകന്‍, മനോജ് കാരന്തൂര്‍, ജയരാജന്‍ മൂടാടി, കെ.പി രാധാകൃഷ്ണന്‍, കെ.എം സുരേഷ് ബാബു, രാജന്‍ വര്‍ക്കി, ടി.പി ചന്ദ്രന്‍ സംസാരിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ ജോസുകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ മധുകൃഷ്ണന്‍ നന്ദിയും പറഞ്ഞു.ടി.കെ ഇബ്രാഹിം ചെയര്‍മാനും കെ.എ ജോസുകുട്ടി കണ്‍വീനറും കെ. മധുകൃഷ്ണന്‍ ട്രഷററുമായി സ്വാഗതസംഘവും വിവിധ സബ്ബ് കമ്മിറ്റികള്‍ക്കുംരൂപംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165107/the-perambra-constituency-organizing-committee-of-the-criminal-investigation-board-has-been-formed)