---
title: "ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ഓവര്‍കോട്ട് കൈമാറി"
english_title: "Overcoats were handed over to Harita Karmasana"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165118/overcoats-were-handed-over-to-harita-karmasana"
published_at: "2023-11-25T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65620bfdd307d_conference.jpg"
keywords: []
---

# ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ഓവര്‍കോട്ട് കൈമാറി

> **Lead Summary:** **പേരാമ്പ്ര :** കായണ്ണ ഗ്രാമ പഞ്ചായത്തിലെ എല്ലാ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കും ഓവര്‍കോട്ട് കൈമാറി. പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡണ്ട് സി.കെ ശശി ഓവര്‍കോട്ട് വിതരണം ചെയ്തു.

## Article Content

**പേരാമ്പ്ര :** കായണ്ണ ഗ്രാമ പഞ്ചായത്തിലെ എല്ലാ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്കും ഓവര്‍കോട്ട് കൈമാറി. പഞ്ചായത്ത് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസിഡണ്ട് സി.കെ ശശി ഓവര്‍കോട്ട് വിതരണം ചെയ്തു.

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍, മെമ്പര്‍മാരായ ജയപ്രകാശ് കായണ്ണ, ബി.ജി സുനില്‍ കുമാര്‍, സെക്രട്ടറി ജ്യോതിഷ്, അസിസ്റ്റന്റ് സെക്രട്ടറി സായ് പ്രകാശ്, വി.ഇ.ഒ സുധ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹരിത കര്‍മ്മ സേനയ്ക്ക് വേണ്ടി ഓവര്‍ കോട്ട് സ്‌പോണ്‍സര്‍ ചെയ്ത പ്രവാസിയായ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയര്‍ ശ്രീമതി മഞ്ജരി എന്നവര്‍ക്ക് കായണ്ണ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് നന്ദിരേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165118/overcoats-were-handed-over-to-harita-karmasana)