---
title: "അധ്യാപകരുടെ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തണം  "
english_title: "Legislation should be made to protect teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165122/legislation-should-be-made-to-protect-teachers"
published_at: "2023-11-25T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65620f48d28c9_kay.jpg"
keywords: []
---

# അധ്യാപകരുടെ സംരക്ഷണത്തിന് നിയമനിര്‍മാണം നടത്തണം  

> **Lead Summary:** **പേരാമ്പ്ര:** അധ്യാപകര്‍ സ്‌കൂളില്‍ വച്ച് നിരന്തരമായി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ എച് എസ് ടി യു കടമേരിയില്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍ എ സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്ററെ കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര:** അധ്യാപകര്‍ സ്‌കൂളില്‍ വച്ച് നിരന്തരമായി ആക്രമണങ്ങള്‍ക്ക് വിധേയരാകുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ എച് എസ് ടി യു കടമേരിയില്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ആര്‍ എ സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്ററെ കേരള ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

കെ എച്ച് എസ് ടി യു മുന്‍ സംസ്ഥാന പ്രസിഡണ്ട് നിസാര്‍ ചേലേരി സംസ്ഥാന ഭാരവാഹികളായ ഷമീം അഹമ്മദ്, എന്‍ ബഷീര്‍, മൊയ്തു മാസ്റ്റര്‍ വാണിമേല്‍ ,പേരോട് എം ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നസീര്‍ മാസ്റ്റര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. വിദ്യാലയങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെ നേതാക്കള്‍ അപലപിച്ചു.

വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ ബാഹ്യ ഏജന്‍സികളുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം നടത്തണമെന്നും നേതാക്കള്‍ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165122/legislation-should-be-made-to-protect-teachers)