---
title: "മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു"
english_title: "The Ekadashi Thalapoli festival concluded at the Mundoth Sri Krishna Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16521/the-ekadashi-thalapoli-festival-concluded-at-the-mundoth-sri-krishna-temple"
published_at: "2021-12-17T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc3cd53141e_kk.jpg"
keywords: []
---

# മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു

> **Lead Summary:** ** ഉള്ളിയേരി: **പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡിസംബര്‍ 14, 15 തീയതികളിലായാണ് മഹോത്സവം ആഘോഷിച്ചത്.

## Article Content

** ഉള്ളിയേരി: **പ്രശസ്തമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡിസംബര്‍ 14, 15 തീയതികളിലായാണ് മഹോത്സവം ആഘോഷിച്ചത്.

ഡിസംബര്‍ 14ന് ഏകാദശി ദിവസം കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം മേല്‍ശാന്തി മായഞ്ചേരി ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ സന്ധ്യയ്ക്ക് ചുറ്റുവിളക്ക് വിളക്ക്, ദീപാരാധന. മാതൃ സമിതിയുടെയും പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.

ഡിസംബര്‍ 15ന് കാലത്ത് ഗണപതി ഹോമം, ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമജപം. ക്ഷേത്രം തന്ത്രിഏളപ്പില കുമാരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍. ഉച്ചയ്ക്ക് പ്രസാദ ഊട്ട്, സന്ധ്യയ്ക്ക് താലപ്പൊലിയും കര്‍പ്പൂരാരാധനയും. രാത്രി 9.00ക്ക് കരോക്കെ ഗാനമേള എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16521/the-ekadashi-thalapoli-festival-concluded-at-the-mundoth-sri-krishna-temple)