---
title: "യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം പ്രചരണ ജാഥക്ക് തുടക്കം"
english_title: "Youth March Perampra Constituency campaign started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165222/youth-march-perampra-constituency-campaign-started"
published_at: "2023-11-26T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562efcce79ca_leeeeeeeeeeeeeg.jpg"
keywords: []
---

# യൂത്ത് മാര്‍ച്ച് പേരാമ്പ്ര മണ്ഡലം പ്രചരണ ജാഥക്ക് തുടക്കം

> **Lead Summary:** **പേരാമ്പ്ര :** ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ എന്ന പേരില്‍ നടത്തുന്ന നവകേരള സദസ്സില്‍ സഹ പ്രവര്‍ത്തകന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരായി വന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി വിധി നടപ്പിലാക്കി കിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതിയില്‍ തീരുമാനമെടുത്ത് മന്തിസഭയില്‍ നിന്ന്പുറത്താക്കാന്‍ മുഖ്യമന്ത്രിതയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. 

## Article Content

**പേരാമ്പ്ര :** ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ എന്ന പേരില്‍ നടത്തുന്ന നവകേരള സദസ്സില്‍ സഹ പ്രവര്‍ത്തകന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെതിരായി വന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി വിധി നടപ്പിലാക്കി കിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പരാതിയില്‍ തീരുമാനമെടുത്ത് മന്തിസഭയില്‍ നിന്ന്പുറത്താക്കാന്‍ മുഖ്യമന്ത്രിതയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. 

നവംബര്‍ 30 ന് നടക്കുന്ന യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പി.ടി ഫൈസല്‍ അധ്യക്ഷത വഹിച്ചു.

ടി.കെ.എ ലത്തീഫ്, കല്ലൂര്‍ മുഹമ്മദലി, മുനീര്‍ കുളങ്ങര, ടി.പി അബ്ദുല്‍ അസിസ്, ശിഹാബ് കന്നാട്ടി, പി.സി മുഹമ്മദ് സിറാജ്, കെ.സി മുഹമ്മദ്, സി.കെ അസീസ്, സി.എ നൗഷാദ്, സി.കെ മുസ്തഫ , ടി.വി ഇക്ബാല്‍ ,ഫ്‌നാസ് കുയിമ്പില്‍, അബ്ദുറഹിമാന്‍ തെനങ്കാലില്‍, അബ്ദുറഹിമാന്‍ , മുസ്തഫ മരുതേരി, കെ കുഞ്ഞലവി, എം.പി മൊയ്തീന്‍ , അഷ്റഫ് , സി ഫായിസ് , എ.കെ ഹബീബ്, കെ ഇഫ്സാന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി മുഹമ്മദ് സിറാജ് , ശിഹാബ് കന്നാട്ടി ,കെ.സി മുഹമ്മദ് , സലീം മിലാസ്, അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍, കെ.കെ റഫീഖ് , ടി.കെ നഹാസ്, സി.കെ ജറീഷ്, ശംസുദ്ധീന്‍ വടക്കയില്‍, പി.വി മുഹമ്മദ് എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165222/youth-march-perampra-constituency-campaign-started)