---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Organized free eye checkup camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165227/organized-free-eye-checkup-camp"
published_at: "2023-11-26T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562f6332d907_kann.jpg"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പന്തിരിക്കര:** നാട്ടിലെ വിവിധ സാമൂഹിക, സാംസ്‌കാരിക,കാരുണ്യ പ്രവര്‍ത്തനങ്ങളിലും പാലിയേറ്റീവ്, രക്തദാന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മയും സൈമണ്‍സ് കണ്ണാശുപത്രിയും സംയുക്തമായി പന്തിരിക്കരയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പന്തിരിക്കര:** നാട്ടിലെ വിവിധ സാമൂഹിക, സാംസ്‌കാരിക,കാരുണ്യ പ്രവര്‍ത്തനങ്ങളിലും പാലിയേറ്റീവ്, രക്തദാന രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മയും സൈമണ്‍സ് കണ്ണാശുപത്രിയും സംയുക്തമായി പന്തിരിക്കരയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രൂപ്പ് അഡ്മിന്‍ പാനല്‍ അഗം അമൃത് ലാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അഡ്മിന്‍ പാനല്‍ അഗം ഷഹനാദ് അധ്യക്ഷനായി.നാടിന്റെ സ്പന്ദന മറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ ഓരോ നാടിനും ആവശ്യമാണെന്നും, നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന നമ്മുടെ പന്തിരിക്കര വാട്‌സ്ആപ്പ് കൂട്ടായ്മയെ അഭിനന്ദിക്കുന്നതായും ചടങ്ങ് ഉദ്ഘാടനം ചെയ്ത പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു പറഞ്ഞു.

വി.പി ഇബ്രാഹിം മാസ്റ്റര്‍, കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, എ.സി രാമകൃഷ്ണന്‍, ജിഷ്ണു കല്ലൂര്‍, സിജു നീട്ടുപാറ, എന്‍.പി സുരേഷ്, എ.കെ വിജയന്‍ , ടി.എം കെ യൂസുഫ് എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു.അഡ്മിന്‍ പാനല്‍ അംഗം മുഹമ്മദ് സലാല ചടങ്ങിന്നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165227/organized-free-eye-checkup-camp)