---
title: "മുഹബ്ബത്ത് കീ ബസാര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Muhabbat Key Bazaar was Inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165270/muhabbat-key-bazaar-was-inaugurated"
published_at: "2023-11-26T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6563245ce5aaa_hotel.jpg"
keywords: []
---

# മുഹബ്ബത്ത് കീ ബസാര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **അരിക്കുളം: **മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ച മുഹബ്ബത്ത് കീ ബസാര്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**അരിക്കുളം: **മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിനോടനുബന്ധിച്ച് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ആരംഭിച്ച മുഹബ്ബത്ത് കീ ബസാര്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സിപിഎ അസീസ് ഉദ്ഘാടനം ചെയ്തു.

വര്‍ഗീയതയും വിദ്വേഷവും പടരുന്ന പുതിയകാലത്ത് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുത്തന്‍ അധ്യായം രചിക്കുകയാണ് മുഹബ്ബത്ത് കി ബസാര്‍ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് കെ.എം സുഹൈല്‍ അധ്യക്ഷത വഹിച്ചു. ഇ.കെ അഹമ്മദ് മൗലവി, എന്‍.കെ അഷ്‌റഫ്, കെ.എം മുഹമ്മദ്, അമ്മദ് പൊയിലിങ്ങല്‍, കെ.എം സക്കരിയ, പി.പി.കെ അബ്ദുള്ള, ഷംസുദ്ദീന്‍ വടക്കയില്‍, എസ്.എം നാസര്‍ ,പി.പി അമ്മത്, കെ.പി മുഹമ്മദ്, സുല്‍ഫിക്കര്‍ അലി, ടി.എം ഷഹല്‍ , എം ഷാമില്‍ , സുഹൈല്‍ ഒ.സി പ്രസംഗിച്ചു. റാസില്‍ തറമല്‍ സ്വാഗതവും പി. സി ഷുഹൈബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165270/muhabbat-key-bazaar-was-inaugurated)