---
title: "ടൈഗര്‍ സഫാരി പാര്‍ക്ക് മന്ത്രിതല ഉന്നത സമതി യോഗം ചേര്‍ന്നു."
english_title: "Tiger Safari Park ministerial high level meeting held."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/165274/tiger-safari-park-ministerial-high-level-meeting-held"
published_at: "2023-11-26T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656328f20628e_tiger.jpg"
keywords: []
---

# ടൈഗര്‍ സഫാരി പാര്‍ക്ക് മന്ത്രിതല ഉന്നത സമതി യോഗം ചേര്‍ന്നു.

> **Lead Summary:** **ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ആരംഭിക്കാന്‍ പോകുന്ന ടൈഗര്‍ സഫാരി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രാരംഭ മന്ത്രിതല ചര്‍ച്ച കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്നു.

## Article Content

**ചക്കിട്ടപാറ :** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് ആരംഭിക്കാന്‍ പോകുന്ന ടൈഗര്‍ സഫാരി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രാരംഭ മന്ത്രിതല ചര്‍ച്ച കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്നു.

ചര്‍ച്ചയില്‍ വനം മന്ത്രി , കൃഷി മന്ത്രി, പേരാമ്പ്ര എംഎല്‍എ, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ ഓഫിസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ സംബന്ധിച്ചു.

കൃഷി വകുപ്പിന്റെ പാട്ട കാലാവധി കഴിഞ്ഞ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 120 ഹെക്റ്റര്‍ സ്ഥലം വനം വകുപ്പ് ഏറ്റെടുക്കാനും പതിനഞ്ചു ദിവസത്തിനുള്ളില്‍ സര്‍വ്വെ പൂര്‍ത്തീകരിച്ച് സ്ഥലം പദ്ധതിക്ക് വിട്ട് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനം ആയി. പദ്ധതിയുടെ നോഡല്‍ ഓഫീസറായി കോഴിക്കോട് ഡിഎഫ്ഒ യെ ചുമതലപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/165274/tiger-safari-park-ministerial-high-level-meeting-held)